Kerala, News

കണ്ണൂർ ദസറ ഉൽഘാടനം ചെയ്തു

keralanews kannur dasara inaugurated

കണ്ണൂർ: കണ്ണൂർ കോർപറേഷന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന നവരാത്രി ആഘോഷ പരിപാടി ‘കണ്ണൂർ ദസറ’ ടൗൺ സ്ക്വയറിൽ മന്ത്രി സി.വി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.മേയർ ഇ.പി. ലത, ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്, വെള്ളോറ രാജൻ, എൻ. ബാലകൃഷ്ണൻ, സത്യപ്രകാശ്, മാർട്ടിൻ ജോർജ്, ലിഷ ദീപക് തുടങ്ങിയവർ ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് കലാഭവൻ നവാസും സംഘവും അവതരിപ്പിച്ച കോമഡി ആൻഡ് മ്യൂസിക്കൽ മെഗാ ഷോ അരങ്ങേറി.ഇന്നു വൈകുന്നേരം 5.30ന് നൃത്തം, രാത്രി ഏഴിന് സാംസ്‌കാരിക സദസ്സ്, രാത്രി എട്ടിന് ചലച്ചിത്ര പിന്നണി ഗായകൻ നജീം അർഷാദും സംഘവും അവതരിപ്പിക്കുന്ന ഗാനമേള എന്നിവ അരങ്ങേറും.സാംസ്കാരിക സദസ് ഇ.പി. ജയരാജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.26ന് വൈകുന്നേരം 5.30ന് ചലചിത്ര പിന്നണി ഗായിക ജയശ്രീ രാജീവും സംഘവും അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി അരങ്ങേറും,രാത്രി ഏഴിന് സാംസ്കാരിക സദസ് പി.കെ. ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും.രാത്രി എട്ടിന് ആലപ്പുഴ ഇപ്റ്റയുടെ നാടൻപാട്ട് അരങ്ങേറും.27ന് വൈകുന്നേരം 5.30ന് നൃത്തം. തിരുവാതിരക്കളി, രാത്രി ഏഴിന് സാംസ്കാരിക സദസ് കെ.കെ. രാഗേഷ് എംപി ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് എരഞ്ഞോളി മൂസയും സംഘവും അവതരിപ്പിക്കുന്ന ഇശൽ സന്ധ്യ.28ന് വൈകുന്നേരം 5.30ന് കോർപറേഷൻ വനിതാ കൗൺസിലർമാർ അവതരിപ്പിക്കുന്ന തിരുവാതിര അരങ്ങേറും.തുടർന്ന് കുട്ടികളുടെ നൃത്തം,സാംസ്കാരിക സദസ് എന്നിവയുണ്ടാകും.സാംസ്‌കാരിക സദസ്സ് കെ.സി ജോസഫ് എം.എൽ.എ ഉൽഘാടനം ചെയ്യും. രാത്രി എട്ടിന് സിനിമാ സീരിയൽ താരം മേഘ്നയും സംഘവും അവതരിപ്പിക്കുന്ന നൃത്തം.ഇരുപത്തിഒന്പതാം തീയതി വൈകുന്നേരം 5.30 ന് ഭരതനാട്യം,തുടർന്ന് സാംസ്‌കാരിക സദസ്സ് മന്ത്രി ഇ.ചന്ദ്രശേഖരൻ ഉൽഘാടനം ചെയ്യും.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.രാത്രി എട്ടിന് കെപിഎസി അവതരിപ്പിക്കുന്ന നാടകം ‘ഈഡിപ്പസ്’ അരങ്ങിലെത്തും.

Previous ArticleNext Article