Kerala

സ്റ്റേഡിയം കോർണറിലെ കംഫർട്ട് സ്റ്റേഷൻ തുറക്കും

keralanews kannur corporation meeting

കണ്ണൂർ: കണ്ണൂരിൽ നടന്ന കോർപറേഷൻ യോഗത്തിൽ പല പ്രധാന വിഷയങ്ങളും ചർച്ചയിൽ വന്നു. നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പൊതു ശുചി മുറികൾ ഇല്ലാത്തതു പ്രധാന ചർച്ചാവിഷയമായി. ജനുവരി  22നു അടച്ചുപൂട്ടിയ കംഫർട്ട് സ്റ്റേഷൻ ഉടൻ തുറന്നു കൊടുക്കണമെന്ന് പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി കെ മോഹനനായിരുന്നു ആവശ്യപ്പെട്ടത്.  എത്രയും പെട്ടെന്ന് കംഫർട്ട്  സ്റ്റേഷൻ തുറന്നു കൊടുക്കാമെന്നു മേയർ ഇ പി ലത ഉറപ്പ് നൽകിയതോടെയാണ്‌ ബഹളം അടങ്ങിയത്.

നിരവധി നേതാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്ത് സി സി ടി വി ക്യാമെറകൾ സ്ഥാപിക്കണമെന്നും ആറുമാസമായി വാടക പ്രശ്നത്തിന്റെ പേരിൽ അടച്ചു പൂട്ടിയ മാവേലി സ്റ്റോർ തുറന്നു പ്രവർത്തിക്കാനുമുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിർദേശം ഉയർന്നു.  പയ്യാമ്പലം പാർക്ക്  ഉടൻ തുറക്കുമെന്നും മഴക്കാലം ആരംഭിക്കുന്നതിനു മുൻപായി പകർച്ച വ്യാധികൾ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മേയർ പറഞ്ഞു.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *