കണ്ണൂര്‍: നീന്തല്‍വേഷത്തില്‍ പയ്യാമ്പലം കടല്‍തീരത്ത് കണ്ടത് കളക്ടര്‍ തന്നെ ആണോ എന്ന് പലർക്കും സംശയം. പിന്നെ ആ സംശയം ഉറപ്പിച്ചു. എല്ലാവരും ചുറ്റും കൂടി. ഇവരെ സാക്ഷിയാക്കി കളക്ടര്‍ മിര്‍ മുഹമ്മദലിയും സഹനീന്തല്‍താരങ്ങളും കടലിലേക്ക്. ഏറെ നേരത്തെ ആകാംക്ഷയ്ക്കുശേഷം തിരിച്ച് നീന്തിക്കയറി.ചാള്‍സണ്‍ സ്വിമ്മിങ് അക്കാദമി ട്രസ്റ്റിന്റെ നീന്തല്‍ ബോധവത്കരണ പരിപാടിയും പുതിയ ബാച്ചിന്റെ ഉദ്ഘാടനവുമാണ് കളക്ടര്‍ കടലില്‍ നീന്തി നിര്‍വഹിച്ചത്.
ഞായറാഴ്ച വൈകീട്ട് പയ്യാമ്പലം കടപ്പുറത്തായിരുന്നു പരിപാടി. കടലില്‍ ഒന്നേകാല്‍ കിലോമീറ്ററോളം നീന്തിയാണ് കളക്ടര്‍ തിരിച്ചെത്തിയത്. കാഴ്ചക്കാരായി പി.കെ.ശ്രീമതി എം.പി.യും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷും മേയര്‍ ഇ.പി.ലതയുമുണ്ടായിരുന്നു.നീന്തലറിയാമെങ്കിലും കടലില്‍ ആദ്യമായാണ് നീന്തിയത് -അദ്ദേഹം പറഞ്ഞു.
‘സ്വീം ഈസി, സ്റ്റേ ഹെല്‍ത്തി, സേവ് ലൈ ഫ്’ എന്ന സന്ദേശവുമായാണ് ബോധവത്കരണ പരിപാടി നടത്തിയത്. ഈ വര്‍ഷം 2000 പേരെ നീന്തല്‍ പഠിപ്പിക്കുന്നതിനായുള്ള പദ്ധതിയും ഇതിനൊപ്പം ഉദ്ഘാടനംചെയ്തു.