കണ്ണൂർ: കണ്ണൂർ മണ്ഡലത്തിന്റെ സംപൂര്‍ണ വികസനത്തിനായുള്ള പദ്ധതികൾ വിവിധ വകുപ്പുകൾ ചേർന്ന് പ്ലാൻ ചെയ്തു. കൃഷി-ജലസേചനം-മണ്ണുസംരക്ഷണം , മൽസ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീരവികസനം, സാമ്പത്തിക വികസനം, ഐ ടി വ്യവസായം, പട്ടികജാതി-പട്ടിക വർഗ വികസനം, ശുചിത്വം, മാലിന്യ സംസ്കരണം, കല-സാംസ്കാരികം, പൊതു മരാമത്, ഗതാഗതം, നാഗരാസൂത്രണം,ടുറിസം എന്നിങ്ങനെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജന പ്രതിനിധികളും ചേർന്ന് നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പദ്ധതികൾക്ക് അന്തിമ രൂപം നൽകിയത്.
ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാര്‍ കിലയുടെ നേതൃത്വത്തിലായിരുന്നു സംഘടിപ്പിച്ചത് . സെമിനാറിൽ സ്ഥലത്തെ എം ൽ എ ആയ കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. തുറമുഖവും വിമാനത്താവളവും ഉൾപ്പെടെ വൻ മുന്നേറ്റമാണ് ജില്ലയെ കാത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.