Kerala, News

കണ്ണൂർ വിമാനത്താവളം അല്പസമയത്തിനകം നാടിനു സമർപ്പിക്കും

keralanews kannur airport will inaugurate today

മട്ടന്നൂർ: കണ്ണൂർ  വിമാനത്താവളം അല്പസമയത്തിനകം നാടിനു സമർപ്പിക്കും.രാവിലെ 9.55ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് ആദ്യ വിമാനം ഫ്‌ളാഗ് ഓഫ് ചെയ്യും.രാവിലെ 7.30ഓടെ ഉദ്ഘാടന വേദി ഉണർന്നു.മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ കേളികൊട്ട് അടക്കമുളള കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി.പത്ത് മണിയോടെ മുഖ്യവേദിയിൽ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. ഒരു ലക്ഷത്തിലധികം പേര്‍ ഉദ്ഘാടന ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷ. ഇവരെ സ്വീകരിക്കാന്‍ വലിയ ക്രമീകരണങ്ങളാണ് മട്ടന്നൂരില്‍ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനദിവസമായ ഇന്ന് 15 വിമാനങ്ങള്‍ വിമാനത്താവളത്തിലുണ്ടാകും.അബുദാബിയിലേക്ക് ആദ്യ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനു പുറമെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കിയാല്‍ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ എത്തുന്ന വിമാനങ്ങളാണ് ഇവിടെയുണ്ടാകുക. കൂടാതെ വ്യോമസേന, നാവിക സേന എന്നിവയുടെ വിമാനങ്ങളുമുണ്ടാകും.ഉച്ചയ്ക്ക് 12.20ന് ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ഗോ എയര്‍ വിമാനവും കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുമായെത്തും. ഉദ്ഘാടനച്ചടങ്ങിനെത്തുന്ന വിശിഷ്ടാതിഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെയും വഹിച്ച്‌ ഉച്ചകഴിഞ്ഞ് മൂന്നിന് ഈ വിമാനം തിരുവനന്തപുരത്തേക്ക് പുറപ്പെടും.

Previous ArticleNext Article