കണ്ണൂർ:ഡിസംബർ ഒൻപതാം തീയതി നടക്കുന്ന കണ്ണൂർ വിമാനത്താവളത്തിന്റെ ഉൽഘാടന ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്.ഏകദേശം ഒരുലക്ഷത്തോളംപേർ ചടങ്ങിലെത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. 25,000 പേര്‍ക്ക് ഇരിക്കാവുന്ന കൂറ്റന്‍ പന്തലിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായി.എയര്‍ ട്രാഫിക് കണ്ട്രോള്‍ കെട്ടിടത്തിന് സമീപത്തായി 1.20 ലക്ഷം ചതുരശ്ര അടിയിലാണ് ഉദ്ഘാടന വേദി ഒരുങ്ങുന്നത്.വേദിയില്‍ മന്ത്രിമാരും ജനപ്രതിനിധികളും അടക്കം 120 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമൊരുക്കിയിട്ടുണ്ട്.ഓഹരി ഉടമകള്‍ക്കും പദ്ധതിക്ക് ഭൂമി വിട്ടുനല്‍കിയവര്‍ക്കും പന്തലില്‍ പ്രത്യേക സൗകര്യമുണ്ടാകും.ഫ്ലാഗ് ഓഫ് അടക്കമുളള ചടങ്ങുകള്‍ തത്സമയം പ്രദര്‍ശിപ്പിക്കും.ഇതിനായി ഉദ്ഘാടന വേദിയുടെ ഇരു വശങ്ങളിലുമായി എല്‍.ഇ.ഡി സ്ക്രീനുകളും സജ്ജീകരിക്കുന്നുണ്ട്. വേദിക്ക് മുന്നിലായി ഒരുക്കുന്ന മിനി സ്റ്റേജിലാവും ഉദ്ഘാടന ദിവസം രാവിലെ മുതല്‍ കലാപരിപാടികള്‍ അരങ്ങേറുക.ഉദ്ഘാടന ചടങ്ങിലേക്ക് എത്തുന്നവര്‍ക്കായി വേദിയിലേക്കും തിരിച്ചും 90 ബസുകള്‍ സൌജന്യ സര്‍വീസ് നടത്തും.അതേസമയം ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ഉദ്ഘാടന ചടങ്ങ് ബഹിഷ്ക്കരിക്കാന്‍ തീരുമാനിച്ചതായി ബി.ജെ.പി ജില്ലാ ഘടകം അറിയിച്ചു.