Kerala, News

കോടതി വിധിയുടെ ബലത്തിൽ കനകദുർഗ വീട്ടിലെത്തി;ഭർത്താവും മക്കളും വീടുമാറി

keralanews kanakadurga came back to home on the support of court order and her husband and children left from home

എറണാകുളം:ശബരിമല ദർശനം നടത്തിയതിനെ തുടർന്ന് വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട കനകദുർഗ കോടതി വിധിയുടെ ബലത്തിൽ വീട്ടിൽ തിരിച്ചെത്തി.തന്റെ അനുവാദമില്ലാതെ മല ചവിട്ടിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍ത്താവ് പറഞ്ഞിരുന്നു.പുലാമന്തോള്‍ ഗ്രാമന്യായാലയ കോടതിയുടെ വിധി പ്രകാരം പൊലീസാണ് കനകദുര്‍ഗയെ വീട്ടില്‍ പ്രവേശിപ്പിച്ചത്. അതേസമയം കനകദുര്‍ഗ വീട്ടിലെത്തും മുൻപേ  തന്നെ ഭര്‍ത്താവ് മക്കളേയും മാതാവിനെയും കൂട്ടി വാടക വീട്ടിലേക്ക് പോയി. വീട് പൂട്ടിയാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃമാതാവ് സുമതിയമ്മയും മക്കളും വാടക വീട്ടിലേക്ക് മാറിയിരിക്കുന്നത്.നേരത്തെ കനകദുര്‍ഗ വീട്ടിലേക്ക് കയറുന്നത് ആരും തടയാന്‍ പാടില്ലെന്നും ഭര്‍ത്താവിന്റെ പേരിലുള്ള വീട് തല്‍ക്കാലം ആര്‍ക്കും വില്‍ക്കരുതെന്നും കര്‍ശന നിര്‍ദേശം കോടതി നല്‍കിയിരുന്നു

Previous ArticleNext Article