Kerala, News

കല്ലട ബസ്സിന്റെ പെർമിറ്റ് സസ്‌പെൻഡ് ചെയ്തു

keralanews kallada bus permit suspended

തൃശൂർ:യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ബസ്സിന്റെ പെർമിറ്റ് സസ്‌പെൻഡ് ചെയ്തു.തൃശ്ശൂര്‍ ആര്‍ടിഐ സമിതിയുടേതാണ് നടപടി.  KL 45എച്ച്‌ 6132 ബസിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്.കളക്ടറേറ്റില്‍ രാവിലെ ചേര്‍ന്ന യോഗത്തില്‍ കല്ലട ബസ് ഉടമസ്ഥന്‍ സുരേഷ് കല്ലടയ്ക്ക് പകരം അഡ്വക്കേറ്റ് ഹാജരായി. തുടര്‍ന്ന് അഡ്വക്കേറ്റ് വിഷയത്തില്‍ വിശദീകരണം നല്‍കി. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും, കുറ്റം ചെയ്തവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ പെര്‍മിറ്റ് റദ്ദാക്കാന്‍ ആവില്ലെന്നും ആയിരുന്നു അഭിഭാഷകന്റെ വാദം.അതുകൊണ്ടുതന്നെ ഉടമസ്ഥനെ പ്രതിചേര്‍ക്കാന്‍ സാധിക്കുകയില്ലെന്നും, ഹൈക്കോടതിയില്‍ കേസ് പരിഗണന ഉള്ളതിനാല്‍ കീഴ്ഘടകങ്ങള്‍ നടപടിയെടുക്കുന്നതില്‍ അഭിഭാഷകന്‍ അതൃപ്തി പ്രകടിപ്പിച്ചു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി ഫയല്‍ മാറ്റുകയായിരുന്നു. എന്നാല്‍ വൈകിട്ട് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം ആര്‍ടിഐ കൈക്കൊണ്ടത്.കഴിഞ്ഞ ഏപ്രില്‍ 21നായിരുന്നു വിഷയത്തിന് ആസ്പദമായ സംഭവം നടന്നത്. കല്ലട ബസ്സില്‍ സഞ്ചരിച്ച യുവാക്കളെ ബസ് നിര്‍ത്തിയതിന് ചൊല്ലി ഉണ്ടായ വാക്കുതര്‍ക്കത്തില്‍ ജീവനക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നു.

Previous ArticleNext Article