തിരുവനന്തപുരം:വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ച് മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി കേരളാ വൈദ്യുതി ബോര്‍ഡ് ഇ ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ തുറക്കുന്നു. പെട്രോള്‍ പമ്പുകൾക്ക് സമാനമായ മാതൃകയിലുള്ള 6 ഇ ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ കേരളപ്പിറവി ദിനമായ നവംബര്‍ 1 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളിലാണ് ഇവ.ആദ്യത്തെ മൂന്ന് മാസം സൗജന്യമായി ഇവിടെ നിന്നും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ശേഷം ഓണ്‍ലൈനായി പണമടച്ച് ഉപയോക്താവിന് വാഹനം സ്വയം ചാര്‍ജ്ജ് ചെയ്യാം. കേരളത്തില്‍ 56 ഇ ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ കൂടി ആരംഭിക്കാന്‍ തീരുമാനമുണ്ട്.