
കൊച്ചി:ടി.പി ചന്ദ്രശേഖരൻ വധത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ രമ ഹൈക്കോടതിയെ സമീപിച്ചു.സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ പ്രമാദമായ കേസ് കഴിഞ്ഞ സർക്കാർ സിബിഐക്ക് കൈമാറിയിരുന്നെങ്കിലും കേസ് ഏറ്റെടുക്കാൻ അവർ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹർജി നൽകുന്നത്.സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് കെ.കെ രമ ആരോപിക്കുന്നത്.പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ അറിവോടെയാണ് കൊലപാതകം നടത്തിയത്.അക്രമികൾ എത്തിയ വാഹനം സിപിഎം നേതാവ് പി.ജയരാജന്റെ ഉടമസ്ഥതയിലുള്ളതാണെന്നു വ്യക്തമായിട്ടുണ്ടെങ്കിലും കേസിലെ ഒരു ഘട്ടത്തിൽ പോലും അദ്ദേഹത്തിന്റെ പേര് പരാമർശിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും അവർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നു.