India, News

മക്ക മസ്ജിദ് കേസിൽ വിധിപറഞ്ഞ ജഡ്ജി മണിക്കൂറുകൾക്കുള്ളിൽ രാജിവെച്ചു

keralanews judge who prounced the judgement in mecca mazjid case resigned with in hours

ഹൈദരാബാദ്:2007 ഇൽ ഹൈദരാബാദിലുണ്ടായ മക്ക മസ്ജിദ് സ്‌ഫോടനക്കേസിൽ വിധിപറഞ്ഞ എൻഐഎ കോടതി ജഡ്ജി ജസ്റ്റിസ് രവീന്ദർ റെഡ്ഢി രാജിവെച്ചു.കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ടു വിധി പറഞ്ഞു മണിക്കൂറുകൾക്കുള്ളിലാണ് അദ്ദേഹം രാജി വെച്ചത്.വിധി പറഞ്ഞതിനു പിന്നാലെ ജഡ്ജി അവധിക്ക് അപേക്ഷ നൽകുകയും പിന്നീട് ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനു രാജി സമർപ്പിക്കുകയുമായിരുന്നു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജിവെയ്ക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.എന്നാൽ രാജിക്ക് പിന്നിൽ മറ്റു കാരണങ്ങളുണ്ടോ എന്ന് സംശയം ഉയർന്നിട്ടുണ്ട്.പതിനൊന്ന് വർഷങ്ങൾക്കു മുൻപ് ഹൈദരാബാദിലെ ചാർമിനാറിനടുത്തു മക്ക മസ്ജിദിൽ വെള്ളിയാഴ്ച നമസ്ക്കാരത്തിനിടെയാണു കേസിനാസ്പദമായ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഒൻപതു പേർ മരിക്കുകയും 58 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസ് ലോക്കൽ പോലീസാണ് ആദ്യം അന്വേഷിച്ചത്. പിന്നീട് കേസ് സിബിഐ ഏറ്റെടുത്തു. കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു ഹൈദരാബാദ് എൻഐഎ കോടതിയാണു വിധി പുറപ്പെടുവിച്ചത്. കേസിൽ പ്രതിപ്പട്ടികയിലുണ്ടായ സ്വാമി അസീമാനന്ദ ഉൾപ്പടെ അഞ്ച് പ്രതികളാണ് കുറ്റവിമുക്തരായത്. തെളിവില്ലെന്നും പ്രതികൾക്കെതിരേ എൻഐഎ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

Previous ArticleNext Article