Kerala, News

തൊഴിൽത്തട്ടിപ്പ് കേസ്;പ​രാ​തി​ക്കാ​ര​ന്‍ പു​റ​ത്തു​വിട്ട ഫോ​ണ്‍ ​സം​ഭാ​ഷ​ണം ത​ന്‍റേ​ത​ല്ലെ​ന്ന് സരിത നായർ

keralanews job fraud case the voice clip released is not mine said saritha nair

തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പ് കേസിൽ പരാതിക്കാരന്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണം തന്‍റേതല്ലെന്ന് വെളിപ്പെടുത്തി സരിത എസ്. നായര്‍.ശബ്ദരേഖ ഫോറന്‍സിക് വിദഗ്ധരെ ക്കൊണ്ട് പരിശോധിപ്പിക്കണമെന്നും ഇവര്‍ വ്യക്‌തമാക്കി. അരുണിനെ കണ്ടിട്ടില്ലെന്നും സരിത അറിയിച്ചു.സരിതാ നായരുടെതേന്ന് കരുതപ്പെടുന്ന ഒരു ശബ്ദരേഖ കൂടി ഇന്ന് പുറത്തുവന്നിരുന്നു. പിന്‍വാതില്‍ വഴി തൊഴില്‍ നിയമനങ്ങള്‍ നടത്തുന്നത് പാര്‍ട്ടിഫണ്ടിനു വേണ്ടിയാണെന്ന് ശബ്ദരേഖ പറയുന്നു. പകുതി തുക പാര്‍ട്ടിക്കും പകുതി ഉദ്യോഗസ്ഥര്‍ക്കും നല്‍കും. സിപിഎമ്മിന് തന്നെ പേടിയാണെന്നും അതുകൊണ്ടാണ് ഇതെല്ലാം സമ്മതിക്കുന്നതെന്നും ശബ്ദരേഖയില്‍ പറയുന്നു.ആരോഗ്യ കേരളം പദ്ധതിയില്‍ നാലു പേര്‍ക്ക് തൊഴില്‍ വാങ്ങി നല്‍കിയെന്ന് വെളിപ്പെടുത്തുന്ന, സരിതയുടേതെന്ന് കരുതുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് പിന്‍വാതില്‍ നിയമനത്തിന് സഹായിക്കുന്നതെന്ന് ശബ്ദരേഖയില്‍ വെളിപ്പെടുത്തിയിരുന്നു. പരാതിക്കാരനുമായുള്ള സംഭാഷണത്തിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്. അതേസമയം, സരിതയും അമ്മയും അഭിഭാഷകനും മറ്റും വിളിച്ച മുന്നൂറിലധികം കോളുകളുടെ വിശദാംശങ്ങള്‍ തന്‍റെ കയ്യിലുണ്ടെന്ന് പരാതിക്കാരനായ അരുണ്‍ തിരിച്ചടിച്ചു.ബെവ്കോ- കെടിഡിസി എന്നീ പൊതു മേഖലാ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ഇടനിലക്കാര്‍ മുഖേന ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ് സരിതയ്ക്കെതിരെയുള്ള പരാതി. നെയ്യാറ്റിന്‍കര സ്വദേശി അരുണ്‍ ആണ് പരാതി നല്‍കിയത്.

Previous ArticleNext Article