തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെ നടന്ന പൊലീസ് അതിക്രമത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഏപ്രില്‍ 20ന് മുന്‍പ് മ്യൂസിയം എസ്‌ഐ തങ്ങളെ പൊലീസ് മര്‍ദ്ദിച്ചെന്ന ജിഷ്ണുവിന്റെ കുടുംബാംഗങ്ങളുടെ പരാതി അന്വേഷിക്കുമെന്ന് ഐജി മനോജ് എബ്രാഹം അറിയിച്ചു. ഡിസിപി അരുള്‍ കൃഷ്ണയ്ക്കാണ് അന്വേഷണ ചുമതല. മ്യൂസിയം എസ്‌ഐയ്‌ക്കെതിരെ പ്രത്യേകം അന്വേഷിക്കുമെന്നും ഐജി അറിയിച്ചിട്ടുണ്ട്.
ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായ പ്രതികളെ കാലതാമസം കൂടാതെ അറസ്റ്റ് ചെയ്യണണെന്നാവശ്യപ്പെട്ടാണ് ജിഷ്മഉവിന്റെ അമ്മ മഹിജ, അച്ഛന്‍ അശോകന്‍, അമ്മാവന്‍ ശ്രീജിത്ത് ഉള്‍പ്പെടെ പതിനേഴോളം പേരാണ് ഇന്ന് തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് അനിശ്ചിതകാല സമരത്തിനെത്തിയത്. എന്നാല്‍ ഡിജിപി ഓഫീസിന് മുന്നില്‍ സമരം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരക്കാരെ പൊലീസ് തടഞ്ഞത് സംഘര്‍ഷാവസ്ഥയില്‍ കലാശിക്കുകയായിരുന്നു.