തിരുവനന്തപുരം: ജിഷ്ണു പ്രണോയ്ക്ക് ഇതുവരെ നീതി ലഭിച്ചില്ലെന്നാരോപിച്ച് മാതാപിതാക്കൾ ഡി ജി പി യുടെ ഓഫീസിനു മുന്നിൽ അനിശ്ചിത കാല നിരാഹാര സമരത്തിന് ഒരുങ്ങുന്നു. ജിഷ്ണുവിന്റെ മരണത്തിനു കാരണമായവരെ കണ്ടെത്തിയെങ്കിലും അവർക്കെതിരെ നടപടിയൊന്നും സ്വീകരിച്ചില്ലെന്നാരോപിച്ചാണ് നിരാഹാര സമരം . ഈ മാസം27 മുതൽ സമരം തുടങ്ങുമെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കൾ അറിയിച്ചു.