International, News

ജപ്പാനിൽ ജെബി കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു;10 മരണം

keralanews jebi storm hits japan ten death reported (2)

ടോക്കിയോ:ജപ്പാനിൽ ജെബി കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ പേമാരിയിലും പ്രളയത്തിലുംപെട്ട് മരിച്ചവരുടെ എണ്ണം 10 ആയി. നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. നേരത്തെ പത്തുലക്ഷം പേരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. മണിക്കൂറില്‍ 172 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ ജെബി കാറ്റിനെത്തുടര്‍ന്നു പടിഞ്ഞാറന്‍ ജപ്പാനില്‍ കനത്ത മഴയാണ് ഉണ്ടായത്.ഒസാക്ക വിമാനത്താവളത്തിലടക്കം വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള മുഴുവന്‍ ഫ്ളൈറ്റുകളും റദ്ദാക്കി. നഗോയ, ഒസാക്ക എന്നിവിടങ്ങളില്‍ നിന്നുള്ള അന്തര്‍ദേശീയ ഫ്ളൈറ്റുകള്‍ ഉള്‍പ്പെടെ ആകെ 800ല്‍ അധികം ഫ്ളൈറ്റുകളാണ് റദ്ദാക്കിയത്. 1993നുശേഷം ജപ്പാനിലുണ്ടാകുന്ന ഏറ്റവും ശക്തമായ കൊടുങ്കാറ്റാണിതെന്ന് എഎഫ്പി റിപ്പോര്‍ട്ടു ചെയ്തു. ശക്തമായ തിരമാലകള്‍ക്കും പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.

Previous ArticleNext Article