India, News

ബിജെപിയില്‍ ചേരാന്‍ 30 കോടി രൂപ വാഗ്‍ദാനം ലഭിച്ചതായി ജെഡിഎസ് എംഎല്‍എ

keralanews jds mla says he was offered 30crore rupees to join in bjp

ബെംഗളൂരു:ബിജെപിയില്‍ ചേരാന്‍ 30 കോടി രൂപയുടെ വാഗ്‍ദാനം ലഭിച്ചെന്ന് ജെഡിഎസ് എംഎല്‍എ ശ്രീനിവാസ ഗൗഡ.ബിജെപി എംഎല്‍എ അശ്വത് നാരായണന്‍റെ നേതൃത്വത്തില്‍ വാഗ്‍ദാനവുമായി എത്തിയെന്നാണ് ശ്രീനിവാസ ഗൗഡയുടെ ആരോപണം.പണം വേണ്ടെന്ന് പറഞ്ഞിട്ടും 5 കോടി രൂപ വീട്ടില്‍ വെച്ചിട്ട് പോയെന്നും ശ്രീനിവാസ് ഗൗഡ നിയമസഭയെ അറിയിച്ചു.വിശ്വാസ വോട്ടെടുപ്പിന് മുൻപേയുള്ള ചര്‍ച്ചയിലാണ് ശ്രീനിവാസ് ഗൗഡ ഇക്കാര്യം അറിയിച്ചത്.കോഴ ആരോപണവുമായി മന്ത്രിയും രംഗത്തെത്തി. മാധ്യമ പ്രവര്‍ത്തകന്‍ തനിക്ക് കോഴ വാഗ്ദാനം ചെയ്തതായി മന്ത്രി ജി.ടി ദേവഗൗഡയാണ് സഭയില്‍ അറിയിച്ചത്.അതേസമയം ഉച്ചയ്ക്ക് 1.30ന് മുന്‍പ് വിശ്വാസ വോട്ട് നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദേശം കോണ്‍ഗ്രസ്സ് തള്ളി. ഗവര്‍ണറുടെ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നും വിശ്വാസ വോട്ടെടുപ്പിന്റെ നടപടികള്‍ പൂര്‍ത്തിയാകാതെ വോട്ടെടുപ്പ് നടത്താനാകില്ലെന്നും കോണ്‍ഗ്രസ്സ് അറിയിച്ചു. വിശ്വസ പ്രമേയ നടപടികളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും കോണ്‍ഗ്രസ്സ് ചൂണ്ടിക്കാട്ടി.

Previous ArticleNext Article