ചെന്നൈ:തമിഴകത്തിന്റെ സ്വന്തം അമ്മ ഇനി ഓർമ്മ മാത്രം.പതിനായിരങ്ങളെ സാക്ഷിയാക്കി സംസ്കാര ചടങ്ങ് മറീന ബീച്ചിൽ എം.ജി.ആറിന്റെ സ്മാരകത്തിന് അടുത്തായി ഔദ്യോഗിക ചടങ്ങുകളോടെ വൈകുന്നേരം 5.15-ന് സംസ്കാരം നടന്നു.രാജാജി ഭവനിൽ നിന്നും വിലാപ യാത്രയായാണ് മറീന ബീച്ചിൽ എത്തിയത്.
പതിനായിരണങ്ങളാണ് അമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ റോഡിൽ തടിച്ച് കൂടിയത്.ചിലർ സങ്കടം സഹിക്കാനാകാതെ ബോധം കെട്ട് വീണു.ജനങ്ങളെ നിയന്ത്രിക്കാൻ പോലീസുകാർ ഒരുപാടു ബുദ്ധിമുട്ടി.
രാഷ്‌ട്രപതി പ്രണബ്പ് മുഖർജി,പ്രധാനമന്ത്രി നരേന്ദ്ര മോദി,കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി,കേരള മുഖ്യമന്ത്രി പിണറായി വിജയൻ,മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,ഗവർണർ പി.സദാശിവം,ഡി.എം.കെ നേതാക്കളായ എംകെ സ്റ്റാലിൻ,കനിമൊഴി,നടൻ രജനീകാന്ത് തുടങ്ങിയവർ ജയലളിതക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി.നടൻ രജനീകാന്ത് കുടുംബ സമേതം എത്തി.
ഹൃദയ സ്തംഭനത്തെ തുടർന്ന് തിങ്കളാഴ്ച്ച രാത്രി 11.30-ന് അപ്പോളോ ഹോസ്പിറ്റലിൽ വെച്ചായിരുന്നു ജയലളിതയുടെ മരണം.ചൊവ്വാഴ്ച്ച പുലർച്ചെ തന്നെ ജയലളിതയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാർഡനിൽ മൃതദേഹം എത്തിച്ചിരുന്നു.പിന്നീട് രാജാജി ഹാളിൽ പൊതുദർശനത്തിനു വെച്ചു.