Kerala, News

സംസ്ഥാനത്ത് ജനതാ കര്‍ഫ്യൂ നീട്ടി

keralanews janta curfew extended in the state

തിരുവനന്തപുരം:സംസ്ഥാനത്ത് ജനതാ കര്‍ഫ്യൂ നീട്ടി.കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്ന ഇന്ന് രാത്രി ഒന്‍പത് മണിക്ക് ശേഷവും ജനങ്ങള്‍ വീട്ടില്‍ തുടരണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു.പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യരുത്. കൂട്ടം കൂടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ അനുസരിക്കാത്തത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കുമെന്നും ചീഫ് സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.കോവിഡ് വൈറസ് വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച രാത്രിയാണ് ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തത്. അവശ്യവിഭാഗങ്ങളിലൊഴികെയുള്ളവര്‍ രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്.കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 1897 ലെ പകര്‍ച്ച വ്യാധി നിയന്ത്രണ ആക്‌ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റായ കളക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും 1897 ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷന്‍ രണ്ട് പ്രകാരമുള്ള അധികാരങ്ങളും ഉത്തരവിലൂടെ നല്‍കിയിട്ടുണ്ട്.

Previous ArticleNext Article