തിരുവനന്തപുരം:കൊറോണ വൈറസ് വ്യാപനത്തില്‍ പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി രാജ്യത്ത് പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിന് പൂര്‍ണ്ണ പിന്തുണയുമായി കേരളവും.പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കർഫ്യുവിനോട് പൂർണ തോതിൽ സഹകരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ ഹർത്താലിന് സമാനമായ സാഹചര്യമാകും സംസ്ഥാനത്തുണ്ടാവുക. സർക്കാർ നേതൃത്വത്തിലുളള ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും നിർത്തി വെക്കും. കെഎസ്ആർടിസി രാവിലെ 7 മുതൽ രാത്രി 9 മണി വരെ സർവീസ് നടത്തില്ല. കൊച്ചി മെട്രോയും സർവീസ് റദ്ദാക്കിയിട്ടുണ്ട്. സ്വകാര്യ ബസുകളും നിരത്തിലോടില്ല. ജനത കർഫ്യുവിനോട് സഹകരിച്ച് ഹോട്ടലുകൾ ഉൾപ്പടെ എല്ലാ കടകളും അടച്ചിടാനാണ് വിവിധ വ്യാപാര സംഘടനകളുടെ തീരുമാനം.ബാറുകളും ബീവറേജസുകളും പ്രവർത്തിക്കില്ല. ആശുപത്രി ഉൾപ്പടെയുളള അവശ്യ സേവനങ്ങൾ മാത്രമാകും പൊതുജനങ്ങൾക്ക് ലഭ്യമാവുക. മെഡിക്കൽ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കും.പെട്രോള്‍ പമ്പുകൾ അടച്ചിട്ടാലും ആംബുലന്‍സ് ഉള്‍പ്പടെയുള്ള അവശ്യസര്‍വ്വീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കും.അവശ്യ സര്‍വ്വീസുകളായ ആരോഗ്യവകുപ്പിനും പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമാണ് കര്‍ഫ്യൂവില്‍ നിന്ന് ഇളവ്.ജനത കർഫ്യൂവിൻറെ ഭാഗമായി ജനങ്ങൾ വീടുകളും പരിസരങ്ങളും ശുചീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്.