കാഞ്ഞങ്ങാട് : ജലസ്രോതസ്സുകൾ സംരക്ഷിക്കാനുള്ള നാട്ടുകാരുടെ ഉദ്യമത്തിന് പിന്തുണയുമായി ഹൊസ്ദുർഗ് ജനമൈത്രി പോലീസും രംഗത്ത് വന്നു. അജാനൂർ പടിഞ്ഞാറേക്കര പാലക്കി വീട്ടിലെ കുളത്തിലെ ചെളി നീക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർക്ക് ജനമൈത്രി പോലീസ് തുണയായത്. മോട്ടോർ ഉപയോഗിച്ച് കുളത്തിലെ വെള്ളം വറ്റിച്ച ശേഷം ജെ സി ബി ഉപയോഗിച്ച് ചെളി നീക്കം ചെയ്തു. അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരൻ ഉദ്‌ഘാടനം ചെയ്തു. കാഞ്ഞങ്ങാട് പോലീസ് സബ് ഇൻസ്‌പെക്ടർ സി കെ സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.
Kerala
പൊതു കുളം ശുചീകരിക്കാൻ ജനമൈത്രി പോലീസും
Previous Articleട്രെയിനുകളിൽ ടി ടി ഇ മാരുടെ ചൂഷണം തുടരുന്നു