ന്യൂഡൽഹി:ഇന്ന് രാജ്യമെങ്ങും ആക്രോശ് ദിൻ.കറൻസി ബാനിനെതിരെ ഇന്ന് രാജ്യത്തെങ്ങും പ്രതിപക്ഷം ആക്രോശ് ദിൻ പ്രഖ്യാപിച്ചതനുസരിച്ച് പാർലിമെന്റ് വളപ്പിൽ ഗാന്ധി പ്രതിമയ്ക്ക് ചുറ്റും നിന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ നരേന്ദ്ര മോദിക്കെതിരെയും ഗവൺമെന്റിനെതിരെയും പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു.
പ്രധാനമന്ത്രി ഞങ്ങളോട് സംസാരിക്കണം എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
നവംബർ 8 നു പെട്ടെന്നുണ്ടായ കറൻസി നിരോധനത്തിൽ ജനങ്ങൾ കോപാകുലരാണെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്.
ഗവൺമെന്റിന്റെ നടപടിയോട് നിങ്ങൾക്ക് പരാതിയുണ്ടെങ്കിൽ ഞങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാണ്,സത്യസന്ധതയെ സംശയിക്കരുത്.പ്രധാനമന്ത്രി ലോക്സഭയിൽ വരണം എന്നാണെങ്കിൽ അദ്ദേഹവും ചർച്ച ചെയ്യും,അത്യാവശ്യം വന്നാൽ ഇടപെടുകയും ചെയ്യും എന്ന് ഹോം മിനിസ്റ്റർ രഞ്ജിത്ത് സിംഗ് പ്രതികരിച്ചു.
മോദിയെ ഇന്ത്യയുടെ രാഷ്ട്രീയത്ത് നിന്ന് തന്നെ തുടച്ചു നീക്കണം എന്ന് വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അഭിപ്രായപ്പെട്ടു.
പലയിടത്തും ട്രാഫിക് കുരുക്ക് അനുഭവപ്പെട്ടു.വേറെ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.