തിരുവനന്തപുരം : ജേക്കബ് തോമസിനെ വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്തു നിന്നു മാറ്റി. ഇതു സംബന്ധിച്ച ഉത്തരവ് ഇനിയും പൊതുഭരണവകുപ്പില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ലെങ്കിലും തന്നെ മാറ്റിയ കാര്യം ജേക്കബ് തോമസ് തന്നെ വ്യക്തമാക്കി. തന്നോട് അവധിയില്‍ പ്രവേശിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നും ഇതനുസരിച്ച് ഒരു മാസത്തെ അവധിയെടുക്കുകയാണെന്നും പറഞ്ഞ ജേക്കബ് തോമസ് കൂടുതല്‍ പ്രതികരണങ്ങള്‍ തല്‍ക്കാലം ഇല്ലെന്നും പറഞ്ഞു.
ഡിജിപി ലോക്‌നാഥ ബെഹറയ്ക്കാണ് പകരം ചുമതല.