Kerala

തലസ്ഥാനത്ത് വീണ്ടും ചക്ക മഹോല്‍സവം

keralanews jackfruit festival in trivandrum
തിരുവനന്തപുരം:കൊതിയൂറുന്ന രുചി വിഭവങ്ങളുമായി തലസ്ഥാനത്ത് വീണ്ടും ചക്ക മഹോല്‍സവം എത്തുന്നു. ജൂണ്‍ 30 മുതല്‍ ജൂലൈ ഒമ്പതുവരെ കനകക്കുന്ന് സൂര്യകാന്തിയിലാണ് ‘അനന്തപുരി ചക്കമഹോല്‍സവം’ അരങ്ങേറുന്നത്. സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെ ജാക്ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍, വെള്ളായണി കാര്‍ഷിക കോളേജ്, സിസ, ശാന്തിഗ്രാം, മിത്രനികേതന്‍, പനസ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി, ഇപാക് എന്നീ സംഘടനകളാണ് മേളയുടെ സംഘാടകര്‍. പത്തുദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ കേരളത്തിനകത്തും പുറത്തുമുള്ള വിവിധയിനം ചക്കകളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് ഒരുക്കുന്നത്.ജൂൺ30ന് രാവിലെ പത്തിന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ അനന്തപുരി ചക്കമഹോല്‍സവം ഉദ്ഘാടനം ചെയ്യും.വ്യത്യസ്ത ഇനത്തിൽ പെട്ട ചക്കകൊണ്ടുണ്ടാക്കുന്ന രുചിയേറുന്ന ചക്കവിഭവങ്ങൾ ലഭിക്കുന്ന ഫുഡ് കോർട്ട് മേളയുടെ പ്രത്യേകതയാണ്. വരിക്ക ചക്ക കൊണ്ട് ഉണ്ടാക്കിയ പത്തുകൂട്ടം തൊടുകറികള്‍ ഉള്‍പ്പെടെയുള്ള ‘ചക്ക ഊണ്’ മേളയുടെ ആദ്യദിവസം മുതല്‍ അവസാനദിവസം വരെയുണ്ടാകും.ഊണിനൊപ്പം ചക്ക പായസവുമുണ്ട്.രുചിക്ക് പുറമേ ഔഷധ ഗുണവും ഏറെയുള്ള ചക്കയുടെ ഗുണങ്ങള്‍ വിശദീകരിക്കുന്ന സെമിനാറുകളില്‍ കൃഷിആരോഗ്യആയുര്‍വേദ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.
Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *