International, News

ഇറ്റലിയിൽ കൊറോണ താണ്ഡവം തുടരുന്നു;ബുധനാഴ്ച മാത്രം മരണപ്പെട്ടത് 475 പേർ

keralanews italy hit hard by corona virus outbreak reports 475 new death on wednesday

മിലാൻ: ഇറ്റലിയെ ഭീതിയിലാഴ്ത്തി കൊറോണ താണ്ഡവം തുടരുന്നു.475 പേര്‍ ഇന്നലെ മാത്രം മരിച്ചു. ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ മരണനിരക്കാണിത്. കൊവിഡ് 19 വൈറസിന്റെ ആക്രമണത്തില്‍ വിറങ്ങലിച്ച്‌ നില്‍ക്കുകയാണ് യൂറോപ്പും ഇറ്റലിയും.ഇറ്റലിയില്‍ വൈറസ് ബാധിച്ച്‌ ഇതുവരെ മരണത്തിന് കീഴടങ്ങിയത് 2978 പേരാണ്.ഒരു ദിവസം കൂടി കഴിഞ്ഞാൽ ഇറ്റലി മരണനിരക്കിൽ ചൈനയെ പിന്നിലാക്കി.ചൈനയ്ക്ക് പുറത്ത് കൊവിഡ് 19 വൈറസ് സാരമായി ബാധിച്ചതും ഇറ്റലിയെയാണ്.80,894 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച ചൈനയിൽ 3237 ആളുകൾ മരിച്ചു.എന്നാൽ ഇതിന്റെ പകുതി പോലും ആൾക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല എന്നിരിക്കെയാണ് ഇറ്റലിയിൽ മരണസംഘ്യ 3000 കടക്കാനൊരുങ്ങുന്നത്. ഇറാനില്‍ 147 പേരും സ്‌പെയിനില്‍ 105 പേരുമാണ് കഴിഞ്ഞ ദിവസം മരിച്ചത്.35713 പേർക്ക് രോഗബാധ സ്ഥിതീകരിച്ചതായാണ് ഒടുവിൽ ഇറ്റലിയിൽ നിന്നും കിട്ടുന്ന റിപ്പോർട്ടുകൾ.2257 പേരാണ് സർക്കാർ കണക്കുപ്രകാരം കോവിഡ് 19 ബാധിച്ച് രാജ്യത്ത് ഗുരുതരാവസ്ഥയിൽ കഴിയുന്നത്.ഫെബ്രുവരി 17 വെറും മൂന്നു കേസുകളാണ് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.എന്നാൽ ഒരുമാസത്തിനുള്ളിൽ ഇത് 35000 ലേക്ക് കുതിക്കുകയായിരുന്നു. വൈറസ്ബാധയെ നേരിടാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചു.

അതേസമയം ലോകത്ത് കൊവിഡ് 19 വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 7965 ആയി. നൂറിലധികം രാജ്യങ്ങളിലായി 1,98,178 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കുന്നതിനായി അമേരിക്ക സൈനികരെ ഇറക്കിയിരിക്കുകയാണ്. അടിയന്തിര സാഹചര്യം നേരിടാന്‍ അൻപതുലക്ഷം മാസ്‌ക്കുകള്‍ തയ്യാറാക്കാന്‍ പ്രതിരോധ വകുപ്പ് യുഎസ് കമ്പനികൾക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സമ്പർക്ക വിലക്ക് കര്‍ശനമാക്കിയില്ലെങ്കില്‍ അമേരിക്കയില്‍ പത്തു ലക്ഷവും ബ്രിട്ടനില്‍ രണ്ടര ലക്ഷം പേരും മരിക്കുമെന്നാണ് ലണ്ടനിലെ ഇന്‍പീരിയല്‍ കോളേജിലെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ഇന്ത്യയില്‍ ഇതുവരെ 137 പേര്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് വൈറസ് രണ്ടാം ഘട്ടത്തിലേക്ക് കടന്നുവെന്ന് ഐസിഎംആര്‍ അറിയിച്ചു. മൂന്ന് പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്.

Previous ArticleNext Article