തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് എത്താന്‍ ഇനി വെറും നാല് മണിക്കൂര്‍. കേരളത്തിലെ അതിവേഗ ട്രെയിന്‍ പാതയുടെ സര്‍വേ പൂര്‍ത്തിയായി.2019 ഡിസംബര്‍ 31നാണ് അതിവേഗ പാതയുടെ സര്‍വേ ആരംഭിച്ചത്.തിരുവനന്തപുരം വരെ 532 കിലോമീറ്റര്‍ സര്‍വേ നടത്തി. അതിവേഗ ട്രെയിന്‍ പാതകളില്‍ ആദ്യത്തേതാണ് യാത്രക്കായി ഒരുങ്ങുന്നത്. ‘സില്‍വര്‍ ലൈന്‍’ എന്ന പേരിലാണ് സര്‍വേ പൂര്‍ത്തിയായ പാത അറിയപ്പെടുന്നത്. മണിക്കൂറില്‍ ശരാശി 180 മുതല്‍ 200 കി.മീ വരെ വേഗത്തില്‍ ട്രെയിനുകള്‍ നഞ്ചരിക്കുന്നതിനായി പുതിയ രണ്ട് പാതകള്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും ഒന്നര മണിക്കൂറിനുള്ളില്‍ എറണാകുളത്തും, നാലുമണിക്കൂറിനുള്ളില്‍ കാസര്‍ഗോഡും എത്താന്‍ കഴിയും. പദ്ധതിക്ക് റെയില്‍വെ ബോര്‍ഡിന്‍റെ അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ 5 വര്‍ഷത്തിനകം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. 56443 കോടി രൂപയാണ് നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.ലൈറ്റ് ഡിറ്റക്ഷന്‍, റാങ്ങിങ്ങ് ഏരിയല്‍ റിമോര്‍ട്ട് സെന്‍സിങ് എന്നീ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് സര്‍വേ നടത്തിയത്. ഹൈദരാബാദ് കമ്ബനിയായ ജിയോക്‌നോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് സര്‍വേ നടത്തിയത്.