
കൊച്ചി:ഐഎസ്എൽ ഫുട്ബോൾ മത്സരങ്ങളുടെ പുതിയ സീസണിന് ഇന്ന് കൊച്ചിയിൽ തുടക്കം കുറിക്കും.ഉൽഘാടന മത്സരത്തിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സും അത്ലറ്റിക്കോ ഡി കൊൽക്കത്തയും തമ്മിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.മത്സരം കാണുന്നതിനായി നെഹ്റു സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ പ്രവാഹമാണ്.വൈകുന്നേരം ആറരയ്ക്ക് ഉൽഘാടന ചടങ്ങുകൾ ആരംഭിക്കും.മുഖ്യമന്ത്രി പിണറായി വിജയനാണ് ഐഎസ്എൽ നാലാം സീസണിന് തിരിതെളിയിക്കുക. എട്ടുമണിക്കാണ് മത്സരം തുടങ്ങുക.മൂന്നര മുതൽ സ്റ്റേഡിയം ആരാധകർക്കായി തുറന്നു കൊടുത്തു.ബോളിവുഡ് താരങ്ങള്‍ അണിനിരക്കുന്ന നൃത്ത-സംഗീത നിശയാണ് പ്രധാന ആകര്‍ഷണം. സല്മാന് ഖാനും ബോളിവുഡ് സുന്ദരി കത്രീന കൈഫും ഉൾപ്പെടെയുള്ള പ്രമുഖര്‍ ഏഴു മണിയോടെ ആരംഭിക്കുന്ന ചടങ്ങില്‍ അണിനിരക്കും.ബ്ലാസ്റ്റേഴ്സ് ഉടമ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ ചടങ്ങിൽ എത്തും.അഭിഷേക് ബച്ചനും ജോണ്‍ ഏബ്രഹാമും കൊച്ചിയിലെത്തുമെന്ന് ഉറപ്പാണ്. ബാംഗ്ലൂര്‍ എഫ്സിയുടെ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ദ്രാവിഡിന്റെ സാന്നിധ്യവും ഇന്ന് ഉണ്ടായേക്കും. അതിനിടെ ടിക്കറ്റ് ലഭ്യമാകാത്തതിനെ തുടർന്ന് പ്രതിഷേധവുമായി ആരാധകർ രംഗത്തുവന്നു. ടിക്കറ്റ് കൌണ്ടർ അടിച്ചു തകർത്താണ് ആരാധകർ രോഷം തീർത്തത്. സ്റ്റേഡിയത്തിൽ ടിക്കറ്റ് വില്പന ഇല്ലെന്നു അറിയിച്ചിരുന്നെങ്കിലും ഇതറിയാതെ എത്തിയതായിരുന്നു അധികപേരും.