International, News

ശ്രീലങ്കയിലെ സ്ഫോടന പരമ്പര;ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

keralanews is took responsibility for the serieal blasts in srilanka

കൊളംബോ : ശ്രീ ലങ്കയിലെ സ്ഫോടന പരമ്ബരയുടെ ഉത്തരവാദിത്തം ഭീകര സംഘടനായ ഐഎസ്(ഇസ്ലാമിക് സ്റ്റേറ്റ് ) ഏറ്റെടുത്തു. അമാഖ് ന്യൂസ് ഏജന്‍സിയാണ് ഈ വിവരം പുറത്തു വിട്ടത്.കൊളംബോയില്‍ നടന്ന സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിരുന്നില്ല. നാഷണല്‍ തൗഹീദ് ജമാഅത്താണ് സ്ഫോടനത്തിന് പിന്നില്‍ എന്നായിരുന്നു സംശയം.എന്നാല്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐസിസ് തന്നെ ഏറ്റെടുക്കുകയായിരുന്നു. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്‌‌‌ ചര്‍ച്ചില്‍ നടന്ന ആക്രമണത്തിന്റെ തിരിച്ചടിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം ന്യൂസിലന്റിലെ ക്രൈസ്റ്റ്‌‌ ചര്‍ച്ചില്‍ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ ആക്രമണങ്ങളില്‍ 50 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഞായറാഴ്ച രാജ്യത്ത് ഉണ്ടായതെന്ന് ഉപപ്രതിരോധ മന്ത്രി റുവാന്‍ വിജെവര്‍ദനെ വ്യക്തമാക്കി.പ്രാദേശിക സമയം 8.45ഓടെയായിരുന്നു ആദ്യത്തെ സ്ഫോടനങ്ങള്‍ ഉണ്ടായത്. ഈസ്റ്ര‌ര്‍ പ്രാര്‍ത്ഥനകള്‍ ആരംഭിച്ചപ്പോഴായിരുന്നു സ്ഫോടനം നടന്നത്. മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലടകകം എട്ടിടങ്ങളിലായിരുന്നു സ്ഫോടന പരമ്ബരകള്‍ അരങ്ങേറിയത്. ആക്രമണത്തില്‍ ഇതുവെര 310പേര്‍ കൊല്ലപ്പെടുകയും 500ല്‍ അധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Previous ArticleNext Article