Kerala, News

ഐഎസ് റിക്രൂട്ട്മെന്റ്;പണം എത്തുന്നത് ഗൾഫിൽ നിന്നും

keralanews is recruitment money is from gulf countries

കണ്ണൂർ:ഭീകര സംഘടനയായ ഐഎസിന്‍റെ കേരളത്തിലെ റിക്രൂട്ട്മെന്‍റുകളുമായി ബന്ധപ്പെട്ട് ആവശ്യമായ പണം സമാഹരിച്ചത് കണ്ണൂർ സ്വദേശിയുടെ നേതൃത്വത്തിൽ ഗൾഫ് കേന്ദ്രീകരിച്ചാണെന്ന് ഡിവൈഎസ്പി പി.പി. സദാനന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു.ഐഎസ് പ്രവർത്തകനായ പാപ്പിനിശേരി സ്വദേശി തസ്‌ലിം ഇടനിലക്കാരനായാണ് പ്രധാനമായും ഫണ്ട് ശേഖരിച്ചത്. നേരത്തെ കണ്ണൂരിലടക്കം സിറിയയിലേക്ക് ഐഎസിൽ ചേരാൻ പോയവർക്ക് ധനസഹയം തസ്‌ലിം മുഖേനയായിരുന്നു നൽകിയിരുന്നത്. കണ്ണൂരിൽ അറസ്റ്റിലായ ചക്കരക്കൽ സ്വദേശി മിഥ്ലാജ് എന്നയാളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് മുഖേനയാണ് പണം കൈമാറിയിരുന്നത്.സംഘടനയിലുള്ള മറ്റുള്ളവർക്കും പണം കൈമാറിയെന്നാണ് നിഗമനം.എന്നാൽ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന തസ്‌ലിമിന് ഇത്തരത്തിൽ പണം നൽകി സഹായിക്കാനുള്ള ശേഷിയില്ലെന്ന അനുമാനമാണ് അന്വേഷണസംഘത്തെ നയിച്ചത്. ഗൾഫിൽനിന്ന് തസ്‌ലിം പണപ്പിരിവ് നടത്തിയിരുന്നെന്ന് ആധികാരികമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. യുഎഇയിൽ കോർക്ക് ഖാൻ എന്ന പോലീസ് സ്റ്റേഷൻ പരിധിയിൽ തസ്‌ലിം നാട്ടിലെ പള്ളിയുടെ പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തിയതിന് യുഎഇയിൽ കേസും നിലവിലുണ്ട്.നേരത്തെ ഡൽഹിയിൽ അറസ്റ്റിലായ കണ്ണൂർ സ്വദേശി ഷാജഹാന്‍റെ ഉമ്മയിൽനിന്നും മിഥ്ലാജ് ഒരു ലക്ഷം രൂപ വാങ്ങിയതായി കണ്ണൂരിൽ അറസ്റ്റിലായ ഐഎസ് പ്രവർത്തകർ മൊഴി നൽകിയിട്ടുണ്ട്. തൊട്ടടുത്ത ദിവസം ഈ തുക ഗൾഫിൽനിന്ന് സിറിയയിലേക്ക് കടന്നവർക്ക് കൈമാറിയതായി മൊഴിയുണ്ടായിരുന്നു.

Previous ArticleNext Article