ഇരിട്ടി: ഇരിട്ടിക്കടുത്ത കടത്തുംകടവ് പുഴയില്‍ മുങ്ങിമരിച്ച കടത്തുംകടവ് സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് സ്കൂളിലെ പത്താംതരം വിദ്യാര്‍ഥി സൗരവി(16)ന് നാടിന്റെ അന്ത്യാജ്ഞലി. കല്ലുമുട്ടി മൗണ്ട് ഫ്ളവറിലെ കൊല്ലനാണ്ടി രമേശന്റെയും പ്രസന്നയുടെയും മകനാണ്. എസ്.എസ്.എല്‍.സി. പരിക്ഷ കഴിഞ്ഞ് സ്കൂള്‍ അടയ്ക്കുന്ന സന്തോഷത്തില്‍ കുട്ടുകാരോടൊത്ത് അഹ്ലാദംപങ്കിട്ട സൗരവ് ഷര്‍ട്ടിലുള്ള ചായം കഴുകിക്കളയാന്‍ സ്കുളിന് സമീപത്തുള്ള ഇരിട്ടി കടത്തുകടവ് പുഴയിലിറങ്ങിയപ്പോഴായിരുന്നു അപകടം. പ്രിയ കുട്ടുകാരന്റെ അകസ്മിക വേര്‍പ്പാട് സഹപാഠികളെയും ഒപ്പം അധ്യാപകരെയും നാട്ടുകാരെയും കണ്ണിരിലാഴ്ത്തി.
Kerala
കടത്തുംകടവ് പുഴയില്‍ മുങ്ങിമരിച്ച സൗരവിന് നാടിന്റെ അന്ത്യാഞ്ജലി
Previous Articleകാട്ടുപന്നിയുടെ കുത്തേറ്റ് നാലുപേര്‍ക്ക് ഗുരുതര പരിക്ക്