Kerala, News

കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസിൽ ജലന്ധർ ബിഷപ്പിനെതിരെ അന്വേഷണസംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചതായി സൂചന

keralanews investigating team got vital information against jalandhar bishop in the case of raping the nun
കൊച്ചി:കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസിൽ ജലന്ധർ ബിഷപ്പിനെതിരെ അന്വേഷണസംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചതായി സൂചന.പീഡനം സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട തെളിവുകളാണെന്ന് ഇതെന്നാണ് സൂചന.ബിഷപ്പിന്റെ മൊഴി തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോ ഉള്‍പ്പെടെയുള്ള തെളിവുകളാണ് ലഭിച്ചതെന്നാണ് വിവരം. കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും ലാപ്‌ടോപ്പുകളും ഹാര്‍ഡ് ഡിസ്‌കുകളും പോലീസിന്റെ കൈയ്യിലാണുളളത്.രണ്ടു ദിവസത്തിനുള്ളില്‍ തെളിവുകളുടെ പരിശോധന പൂര്‍ത്തിയാക്കും. ഫ്രാങ്കോ ചോദ്യം ചെയ്യലിന് വിധേയമാകുന്നതിന് മുൻപേ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുധ്യങ്ങള്‍ക്കു തൃപ്തികരമായ വിശദീകരണവും ലഭിച്ചിട്ടുണ്ട്. ബിഷപ്പിന്റെ മൊഴികള്‍ കളവാണെന്നു തെളിയിക്കുന്നതും പീഡനം നടന്നുവെന്നു പരാതിയില്‍ പറയുന്ന ദിവസം കുറവിലങ്ങാട് മഠത്തില്‍ എത്തിയിരുന്നുവെന്നു തെളിയിക്കുന്നതുമായ മൊഴികളാണ് ഇവ. മഠങ്ങളിലെ സന്ദര്‍ശക റജിസ്റ്ററുകള്‍, ബിഷപ്പിന്റെ കേരളത്തിലെ ടൂര്‍ പ്രോഗ്രാം, ഇടയനോടൊപ്പം പരിപാടിയുടെ റജിസ്റ്റര്‍ തുടങ്ങി 34 രേഖകളും അന്വേഷണസംഘത്തിന്റെ പക്കലുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Previous ArticleNext Article