ന്യൂഡല്‍ഹി: അതിവേഗ ഇന്റര്‍നെറ്റ് ലഭ്യതയ്ക്കായി മൂന്നു ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ അമേരിക്കയെ പിന്തള്ളി ലോകത്തെ രണ്ടാമത്തെ രാജ്യമായി മാറിയതിന് പിന്നാലെയാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്.അടുത്ത 18 മാസങ്ങള്‍ക്കുള്ളിലാണ് ഐഎസ്ആര്‍ഒ മൂന്ന് വാര്‍ത്താവിനിമയ ഉപഗ്രങ്ങള്‍ വിക്ഷേപിക്കുക.
മൂന്ന് ഉപഗ്രഹങ്ങളും പ്രവര്‍ത്തനം തുടങ്ങുന്നതോടെ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം രാജ്യത്താകമാനം ലഭിക്കും. നേരത്തെ വിക്ഷേപിച്ച ജിസാറ്റ് ഉപഗ്രങ്ങളുടെ ഡേറ്റ റേറ്റ് സെക്കന്‍ഡില്‍ ഒരു ജിഗാബൈറ്റ് ആണെങ്കില്‍ ജിസാറ്റ് 19 ഉപയോഗിച്ച് സെക്കന്‍ഡില്‍ നാല് ജിഗാബൈറ്റ് ഡാറ്റാ ട്രാന്‍സ്ഫര്‍ സാധ്യമാകും. അതായത് നാല് ഉപഗ്രഹത്തിന്റെ ഫലം ഇതിലൂടെ കിട്ടുന്നു. ജിസാറ്റ് 19 നെക്കാള്‍ ഭാരമേറിയ ജിസാറ്റ് 11 ഈ വര്‍ഷം അവസാനം വിക്ഷേപിക്കും.