
ന്യൂഡൽഹി:ഇന്ന് അന്താരാഷ്ട്ര യോഗദിനം. യോഗ ആരോഗ്യം എന്നതാണ് ഈ വര്‍ഷത്തെ യോഗദിനത്തിന്റെ മുദ്രാവാക്യം.പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശില്‍ വിവിധ യോഗ ദിന പരിപാടികളില്‍ പങ്കെടുക്കും.യോഗ ഒരു മതത്തിന്റെയും ഭാഗമല്ലെന്നും യോഗ ചെയ്യുന്നത് എല്ലാവരും ജീവിതത്തിന്റെ ഭാഗമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ജൂൺ 21 അന്താരാഷ്ട്രയോഗദിനമായി ആചരിക്കാൻ തീരുമാനിച്ചതിനു ശേഷമുള്ള മൂന്നാം യോഗാദിനമാണിത്.യുഎന്‍ ആസ്ഥാനത്ത് നടക്കുന്ന യോഗദിനാചരണത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 72 വിദ്യാര്‍ഥികളും അധ്യാപകരും പങ്കാളികളായി.അതേസമയം രാജ്യത്ത് വിവിധ കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ യോഗയുടെ ഭാഗമായ ശവാസനം ചെയ്ത് കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹനടപടികള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കും