Kerala, News

തിരുവനന്തപുരം വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം നടന്ന സ്വര്‍ണക്കടത്തില്‍ ഇടനിലക്കാരായത് അഭിഭാഷകരുള്‍പ്പെട്ട കൊള്ള സംഘം

keralanews intermediaries in the gold smuggling in thiruvananthapuram airport includes advocates

തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം നടന്ന സ്വര്‍ണക്കടത്തില്‍ ഇടനിലക്കാരായത് അഭിഭാഷകരുള്‍പ്പെട്ട കൊള്ള സംഘമെന്ന് ഡി.ആര്‍.ഐ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.വിമാനത്താവളം വഴി എട്ടര കോടി സ്വര്‍ണം കടത്താന്‍ ശ്രമിച്ച്‌ പിടിയിലായ സുനിലിനെ ദൗത്യം ഏല്‍പ്പിച്ചത് രണ്ട് അഭിഭാഷകരാണ്. സുനില്‍ പിടിയിലായത് അറിഞ്ഞതോടെ അഭിഭാഷകര്‍ രക്ഷപ്പെടുകയായിരുന്നു. കണ്ടക്ടറായ സുനില്‍ ഇതിനുമുമ്ബും സ്വര്‍ണക്കടത്ത് നടത്തിയിട്ടുണ്ട്. ഈ സംഘം തലസ്ഥാനത്ത് സജീവമാണെന്നും ഗുണ്ടകളും അഭിഭാഷകരും ഉള്‍പ്പെട്ടതാണ് കൊള്ള സംഘമെന്നും ഡി.ആര്‍.ഐ വ്യക്തമാക്കി. സംഭവത്തില്‍ അഭിഭാഷകര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.

കഴിഞ്ഞ ദിവസമാണ് ഒമാനില്‍ നിന്ന് 25 കിലോ സ്വര്‍ണവുമായെത്തിയ രണ്ടു പേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടിയത്.എട്ടുവടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചത്.ഇന്നലെ രാവിലെ 7.45നെത്തിയ ഒമാന്‍ എയര്‍വേയ്‌സിലാണ് ഇരുവരുമെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഹാളില്‍വച്ച്‌ ഇവരെ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ഒരു കിലോ തൂക്കമുള്ള സ്വര്‍ണ ബാറുകള്‍ കറുത്ത കടലാസില്‍ പൊതിഞ്ഞ് ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.രണ്ട് ദിവസം മുമ്ബാണ് സുനില്‍കുമാറും സെറീനയും ദുബായിലേക്ക് പോയത്. അവിടെ നിന്നാണ് സ്വര്‍ണം ലഭിച്ചത്. തുടര്‍ന്ന് ഒമാനിലേക്ക് പോയ ശേഷമാണ് ഇവര്‍ തിരുവനന്തപുരത്തെത്തിയത്.

Previous ArticleNext Article