India, News

ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസ്; പി.ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി

keralanews ins media scam case the custody period of p chithambaram extended

ന്യൂഡൽഹി:ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐ കസ്റ്റഡിയില്‍ കഴിയുന്ന ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി നാലുദിവസം കൂടി നീട്ടി. ഈ മാസം 30 വരെയാണ് പ്രത്യേക സി.ബി.ഐ കോടതി കസ്റ്റഡി നീട്ടിയത്. ചോദ്യം ചെയ്യലിനായി കൂടുതല്‍‌ സമയം വേണമെന്ന സി.ബി.ഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.ഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് കസ്റ്റഡി നീട്ടി ഉത്തരവിട്ടത്. സി.ബി.ഐ അറസ്റ്റിനെതിരായി പി. ചിദംബരം സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. അതേസമയം എന്‍ഫോഴ്സ്മെന്‍റ് കേസിലുള്ള ജാമ്യാപേക്ഷയില്‍ നാളെയും വാദം കേള്‍ക്കും. മുമ്പ് നാലു ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വീട്ട ചിദംബരത്തെ വീണ്ടും നാലു ദിവസത്തേക്ക് കൂടിയാണ് കോടതി സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായില്ല എന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഐ.എന്‍.എക്സ് മീഡിയ കമ്പനിയുമായി ബന്ധപ്പെട്ട ചില ഈ മെയിലുകള്‍ പരിശോധിക്കേണ്ടതുണ്ട് എന്നും മറ്റ് പ്രതികളോടൊപ്പം ചിദംബരത്തെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എന്‍ഫോഴ്സ്മെന്‍റില്‍ നിന്ന് ചില ചോദ്യങ്ങളും ലഭിച്ചിട്ടുണ്ടെന്നും സി.ബി.ഐ കോടതിയെ ധരിപ്പിച്ചു.അതേസമയം ഇതേ കേസില്‍ പി.ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അറസ്റ്റ് ചെയ്തതോടെ മുൻ‌കൂർ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് കോടതി പറഞ്ഞു. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.അറസ്റ്റിനെതിരായ പുതിയ ഹര്‍ജി ലിസ്റ്റ് ചെയ്യാത്തതിനാല്‍ സുപ്രീംകോടതി പരിഗണിച്ചില്ല.ജാമ്യത്തിന് ഏത് ഉപാധിയും സ്വീകാര്യമെന്ന് പി.ചിദംബരം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ‘അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് തോന്നിയാല്‍ ജാമ്യം റദ്ദാക്കാം’.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസില്‍ ചിദംബരത്തിനെതിരെ തെളിവില്ലെന്നും എഫ്‌ഐആറില്‍ പേരില്ലെന്നും ചിദംബരത്തിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു.

Previous ArticleNext Article