കാസർകോഡ്:ജില്ലയിലെ വ്യാവസായിക മുന്നേറ്റം ഊർജ്ജിതമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തും ജില്ലാ വ്യാവസായിക കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്നോവേറ്റേഴ്സ് ആൻഡ് ഇൻവെസ്റ്റെർസ് മീറ്റ് 2019 ഫെബ്രുവരി 29 ന് നടക്കും.ജില്ലയുടെ അകത്തും പുറത്തുമുള്ള യുവ സാങ്കേതിക വിദഗ്ദ്ധർ,ഗവേഷണ സ്ഥാപനങ്ങൾ,പ്രൊഫഷണൽ കോളേജുകൾ,നവീന ആശയ വക്താക്കൾ എന്നിവരുടെ ചിന്തകളും പ്രൊജക്റ്റുകളും,ജില്ലയിലെ പ്രവാസികൾ,യുവ സംരംഭകർ,പൂർവവിദ്യാർഥി സംഘടനകൾ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ മുൻപാകെ അവതരിപ്പിക്കുന്ന പരിപാടി കാസർകോഡ് എംഎൽഎ എൻ.എ നെല്ലിക്കുന്ന് ഉൽഘാടനം ചെയ്യും.കാസർകോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.കാസർകോഡ് ജില്ലാ കലക്റ്റർ ഡോ.സജിത്ത് ബാബു IAS മുഖ്യപ്രഭാഷണം നടത്തും.കാസർകോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ശാന്തമ്മ ഫിലിപ്,ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി ഫരീദ സക്കീർ,ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഷാനവാസ് പാദൂർ,ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.എ.പി ഉഷ,ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.ശ്രീകാന്ത്, ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കൃഷ്ണഭട്ട്,കാസർകോഡ് ജില്ലാപഞ്ചായത്ത് സെക്രെട്ടറി പി.നന്ദകുമാർ എന്നിവർ ചടങ്ങിൽ ആശംസകൾ നേരും.കാസർകോഡ് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ്.അജിത് നന്ദി രേഖപ്പെടുത്തും. കാസർകോഡ് ജില്ലാ പഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി നടപ്പിലാക്കുന്നത്.
തുടർന്ന് രാവിലെ 11 മണി മുതൽ 1.30 വരെ വിഷയാവതരണങ്ങൾ നടക്കും.വിവിധ സർക്കാർ വകുപ്പുകളുടെ സ്കീമുകൾ(ജില്ലാ വ്യവസായ കേന്ദ്രം,ഖാദി ബോർഡ്,കേരളം ഫിനാൻഷ്യൽ കോർപറേഷൻ),ജില്ലയിലെ നിക്ഷേപ സാധ്യതകൾ(സി.പി.സി.ആർ.ഐ,കേരള സ്റ്റാർട്ട് അപ്പ് മിഷൻ,കേരള കാർഷിക സർവകലാശാല) എന്നീ വിഷയങ്ങളാണ് അവതരിപ്പിക്കുക.തുടർന്ന് ഉച്ചഭക്ഷണത്തിനു ശേഷം 2 മണി മുതൽ 4 മണിവരെ ‘തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കായുള്ള നവീന ആശയങ്ങളും പ്രൊജക്റ്റുകളും(ക്‌ളീൻ കേരള ,തുറമുഖ അനുബന്ധ നിക്ഷേപ സാദ്ധ്യതകൾ അഗ്രി ബിസ്സിനെസ്സ് ഇൻക്യൂബേഷൻ സെന്റർ) എന്ന വിഷയം അവതരിപ്പിക്കും.4 മണിമുതൽ 4.30 വരെ ചർച്ച നടക്കും.ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ വ്യവസായ കേന്ദ്രം ഉദ്യോഗസ്ഥർ,നോർക്ക-റൂട്സ് പ്രതിനിധികൾ,കേരളം ചെറുകിട വ്യവസായ അസോസിയേഷൻ പ്രതിനിധികൾ,ചേംബർ ഓഫ് കോമേഴ്‌സ്,ബാങ്ക് പ്രതിനിധികൾ,നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് പ്രതിനിധികൾ,മറ്റ് സാമ്പത്തികൾ വിദഗ്ദ്ധർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.