India, News

ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചു

keralanews indias covid vaccine tested in humans

ന്യൂഡൽഹി:കോവിഡ് വൈറസിനെതിരെ ഇന്ത്യയില്‍ വികസിപ്പിച്ച കോവാക്‌സിൻ മനുഷ്യരില്‍ ആദ്യ പരീക്ഷണം നടത്തി. എയിംസില്‍ 30 കാരനാണ് ആദ്യമായി വാക്സിന്‍ നല്‍കിയത്. ആശുപത്രിയിലെ രണ്ട് മണിക്കൂറത്തെ നിരീക്ഷണത്തിന് ശേഷം അദ്ദേഹത്തെ വീട്ടിലേക്ക് അയക്കും. തുടര്‍ന്ന് ഏഴ് ദിവസം നിരീക്ഷിക്കും. 0.5 മില്ലി വാക്സിനാണ് ഇദ്ദേഹത്തിന് നല്‍കിയത്.യുവാവില്‍ ഇതുവരെ പാര്‍ശ്വഫലങ്ങളൊന്നും പ്രകടമായിട്ടില്ലെന്ന് പരീക്ഷണത്തിനു നേതൃത്വം നല്‍കുന്ന ഡോ. സഞ്ജയ് റായി അറിയിച്ചു.രണ്ടാഴ്ച ത്തെ നിരീക്ഷണത്തിന് ശേഷം അടുത്ത ഡോസ് നല്‍കും.ഐസി‌എം‌ആറും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി സഹകരിച്ച്‌ ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ആണ് കോവാക്സിന്‍ വികസിപ്പിച്ചത്. മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുമതി അടുത്തിടെയാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചത്. എയിംസ് ഉള്‍പ്പെടെ 12 സ്ഥാപനങ്ങളാണ് കൊവാക്സിന്‍ പരീക്ഷണം നടത്താന്‍ ഐസിഎംആര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.ആദ്യ ഘട്ടത്തില്‍ 375 പേരിലാണ് വാക്സിന്‍ പരീക്ഷണം നടത്തുക. ഇതില്‍ 100 പേര്‍ എയിംസില്‍ നിന്നുള്ളതാണ്. 18 നും 55 നും ഇടയില്‍ ഉള്ളവരിലാണ് വാക്സിന്‍ പരീക്ഷണം നടത്തുക. ഗര്‍ഭിണികള്‍ അല്ലാത്ത സ്ത്രീകളേയും ആദ്യ ഘട്ടത്തില്‍ പരീക്ഷണത്തിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ 750 പേരിലാകും പരീക്ഷിക്കുക. 12 നും 65 നും വയസിനിടയില്‍ പെട്ടവരിലാകും പരീക്ഷണം. ഇതുവരെ 3500 ഓളം പേര്‍ വാക്സിന്‍ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ചെത്തിയിട്ടുണ്ടെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു.

Previous ArticleNext Article