India, News

ചരിത്ര നേട്ടവുമായി ഇന്ത്യ;ഡൽഹി മെട്രോയില്‍ ലോക്കോ പൈലറ്റില്ലാത്ത ട്രെയിന്‍; ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഡ്രൈവറില്ല ട്രെയിന്‍ സര്‍വീസ്

keralanews india with historic achievement driverless train in delhi metro worlds fourth largest driverless train service

ന്യൂദല്‍ഹി: ലോക റെയില്‍ ഭൂപടത്തില്‍ പുതുചരിത്രം കൂട്ടിച്ചേർത്ത് ഇന്ത്യ. ലോകത്തെ ഡ്രൈവറില്ലാത്ത ഏറ്റവും വലിയ നാലാമത്തെ ട്രെയിന്‍ സര്‍വീസുമായി ഡൽഹി മെട്രോ.ഡൽഹി മെട്രോയിലെ മജ്‌ലിസ് പാര്‍ക്ക് മുതല്‍ ശിവ വിഹാര്‍ വരെയുള്ള, 59 കിലോമീറ്റര്‍ പിങ്ക് ലൈനിലും ഇന്നലെ രാവിലെ മുതല്‍ ലോക്കോ പൈലറ്റില്ലാത്ത ട്രെയിനുകള്‍ ഓടിത്തുടങ്ങി. ഇതോടെ ഡൽഹി മെട്രോയുടെ 96.7 കിലോമീറ്ററും ഓട്ടോമേറ്റഡായി. 2020 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോയുടെ 37.7 കിലോമീറ്ററില്‍ ഡ്രൈവറില്ലാ ട്രെയിന്‍ ഉദ്ഘാടനം ചെയ്തിരുന്നു.രാജ്യം ചരിത്ര നേട്ടം സ്വന്തമാക്കിയതായി ഉദ്ഘാടന പ്രസംഗത്തില്‍ നഗര വികസന മന്ത്രി ഡോ. ഹര്‍ദീപ് സിങ് പുരി ചൂണ്ടിക്കാട്ടി. ഡിഎംആര്‍സിക്കു മാത്രമല്ല രാജ്യത്തിനു തന്നെ അഭിമാനകരമാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. ഡിടിഒ അഥവാ ഡ്രൈവര്‍ലസ് ട്രെയിന്‍ ഓപ്പറേഷന്‍സ് ദല്‍ഹി മെട്രോയിലെ തൊണ്ണൂറ്റിയേഴ് കിലോമീറ്ററും ഡ്രൈവറില്ലാത്ത ട്രെയിനുകള്‍ ഓടുന്ന പാതയായി. ഇതോടെ ട്രെയിനുകളുടെ ഓട്ടം കൂടുതല്‍ സുഗമമായി.ട്രെയിന്‍ രാവിലെ ഓടിത്തുടങ്ങും. മുന്‍പ് എന്‍ജിനുകളും കോച്ചുകളും പരിശോധിക്കുന്നതും സെല്‍ഫ് ടെസ്റ്റുകളായി. അതിനാല്‍ കൃത്യത വളരെക്കൂടുതലാണ്.

Previous ArticleNext Article