News, Sports

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനം;ഇന്ത്യക്ക് ജയം;പരമ്പര

Indian captain Virat Kohli (R) celebrates with teammate Ambati Rayudu after the run out wicket of West Indies batsman Kieran Powell during the fourth one day international (ODI) cricket match between India and West Indies at the Brabourne Stadium in Mumbai on October 29, 2018. (Photo by PUNIT PARANJPE / AFP) / ----IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE----- / GETTYOUT

തിരുവനന്തപുരം:കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-വെസ്റ്റിൻഡീസ് അഞ്ചാം ഏകദിനത്തിൽ ഇന്ത്യക്ക് ഒൻപതു വിക്കറ്റ് ജയം.ഇതോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 3-1 ന് സ്വന്തമാക്കി.വിശാഖപ്പട്ടണത്ത് നടന്ന ഒരു ഏകദിനമത്സരം സമനിലയില്‍ കലാശിച്ചിരുന്നു. വിന്‍ഡീസ് ഉയര്‍ത്തിയ 105 എന്ന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 14.5 ഓവറില്‍ ലക്ഷ്യം മറികടന്നു.ഇന്ത്യക്കായി രോഹിത് ശര്‍മ്മ 45 പന്തിൽ നിന്നും അര്‍ദ്ധ സെഞ്ച്വറി(63) നേടി.അഞ്ച് ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ്. ശിഖര്‍ ധവാന്റെ(6) വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ടീം സ്‌കോര്‍ ആറില്‍ നില്‍ക്കെയായിരുന്നു ധവാന്‍ മടങ്ങിയത്. പിന്നാലെ എത്തിയ കോഹ്ലി നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി കാണികളെ ആവേശത്തിലാഴ്ത്തി. എന്നാല്‍ തോമസ് എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ കോഹ്ലിയുടെ ക്യാച്ച് ഹോള്‍ഡര്‍ വിട്ടുകളഞ്ഞു. പതിയെ രോഹിതും കോഹ്ലിയും കളം പിടിച്ചു. അതിനിടെ വ്യക്തിഗത സ്‌കോര്‍ 18ല്‍ നില്‍ക്കെ രോഹിത് ശര്‍മ്മ കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയെങ്കിലും നോബോളായിരുന്നു. എന്നാല്‍ പിന്നീട് അവസരമൊന്നും നല്‍കാതെ ഇന്ത്യ ജയത്തിലെത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 31.5 ഓവറില്‍ 104 റണ്‍സിന് പുറത്താവുകയായിരുന്നു.

Previous ArticleNext Article