പൂനെ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്ലി നായക സ്ഥാനം ഏറ്റെടുത്തതിന് ശേഷം നടക്കുന്ന ആദ്യ രാജ്യാന്തര ക്രിക്കറ്റ് മത്സരം എന്ന പ്രതേകത കൂടി ഈ പരമ്പരയ്ക്കുണ്ട്.
കോഹ്ലി നായകനായതിനോടൊപ്പം യുവരാജ് സിംഗ് ആദ്യ ഇലവനിൽ തന്നെയുണ്ടാകും എന്നതും ഇന്ത്യൻ പടയുടെ പ്രതേകതയാണ്. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.30 ന് കളിയാരംഭിക്കും.
അവസാന ഏകദിനത്തിൽ 5 വിക്കറ്റ് നേടിയ അമിത് മിശ്ര ടീമിലുണ്ടാകുമോ എന്നത് സംശയമാണ്. അശ്വിനും ജഡേജയും ടീമിലുണ്ടാകും. ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇന്ന് ആരംഭിക്കുമ്പോൾ നായക സ്ഥാനം ഏറ്റെടുത്ത കോഹ്ലി യാതൊരു പ്രതിസന്ധികളും ഇല്ലാത്ത ധോണി ടീമിൽ തിരിച്ചെത്തിയ യുവരാജ് എന്നിവരിലേക്കാണ് ഇന്ത്യ ഉറ്റു നോക്കുന്നത്.
സാധ്യത ടീം
ഇന്ത്യ: ശിഖർ ധവാൻ, അജിൻക്യ രഹാനെ അല്ലെങ്കിൽ കെ.എൽ. രാഹുൽ, വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ധോണി (വിക്കറ്റ് കീപ്പർ), യുവരാജ്, കേദർ യാദവ്, ഹാർദിക് പാണ്ഡ്യ, ജഡേജ, അശ്വിൻ അല്ലെങ്കിൽ അമിത് മിശ്ര, ഉമേഷ് യാദവ്, ജസ്പ്രീത് ബുമ്ര.
ഇംഗ്ലണ്ട്: ജാസൺ റോയ്, അലക്സ് ഹെയ്ൽസ്, ജോ റൂട്, ജോസ് ബട്‌ലർ (വിക്കറ്റ് കീപ്പർ), ഒയിൻ മോർഗൻ (ക്യാപ്റ്റൻ), ബെൻ സ്റ്റോക്ക്സ്, മോയീൻ അലി, ക്രിസ് വോക്സ്, ഡേവിഡ് വില്ലി, ആദിൽ റഷീദ്, ലിയാം പ്ലുകെൻട് അല്ലെങ്കിൽ ലിയാം ഡോസൺ.