Technology

അഗ്‌നി 4 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ഒഡിഷയിലെ ബാലസോറിൽ ഇന്ത്യ അഗ്നി-4 വിക്ഷേപിച്ചു.
ഒഡിഷയിലെ ബാലസോറിൽ ഇന്ത്യ അഗ്നി-4 വിക്ഷേപിച്ചു.

ന്യൂദല്‍ഹി: ഇന്ത്യയുടെ 4000 കിലോമീറ്റര്‍ ആണവവാഹക മിസൈലായ  അഗ്‌നി 4 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബാലസോറിലായിരുന്നു വിക്ഷേപണം.

4000 കിലോമീറ്റര്‍ ദൂരപരിധി ലക്ഷ്യമാക്കാന്‍ കഴിയുന്നതാണ് അഗ്‌നി 4. കോമ്പൊസിറ്റ് റോക്കറ്റ് മോട്ടോര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മിസൈലിന് 20 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമുണ്ട്.കഴിഞ്ഞദിവസം അഗ്‌നി 5 വിജയകരമായി വിക്ഷേപിച്ചിരുന്നു.

ഡി.ആര്‍ഡിഓ ആണ് അഗ്നി-4 നിര്‍മിച്ചത്.ഡിസംബര്‍ 26-ന് ഡിആര്‍ഡിഓ അഗ്നി -5 വിജയകരമായി വിക്ഷേപിച്ചിരുന്നു. ഭൂഖണ്ഡാന്തര മിസൈലായ അഗ്നി-5ന് 5,000 കിലോമീറ്ററിനുമേല്‍ ദൂരപരിധിയുണ്ട്. അഗ്നി-5 വിജയത്തോടെ ഏഷ്യ മുഴുവന്‍ ഇന്ത്യയുടെ പ്രഹരപരിധിയിലായി.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *