India, News

കോവിഡ് വാക്‌സിനേഷനിൽ ചരിത്ര നേട്ടത്തിൽ ഇന്ത്യ; വാക്സിനേഷന്‍ 100 കോടി ഡോസിലേക്ക്

keralanews india makes historic achievement in covid vaccination vaccination to 100 crore dose

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വാക്സിനേഷന്‍ നൂറ് കോടി ഡോസിലേക്ക്. ഇന്നലെ രാത്രിയിലെ കണക്ക് പ്രകാരം 99.7 കോടി ഡോസാണ് നല്‍കിയത്. ഇന്ന് ഉച്ചയോടെ 100 കോടി ഡോസ് പിന്നിടും. കോവിഡ് പ്രതിരോധത്തില്‍ നിര്‍ണായക ചുവടുവെപ്പാണിതെന്നും വാക്സിന്‍ സ്വീകരിക്കാത്തവര്‍ ഉടന്‍ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു..2021 ജനുവരി 16 നായിരുന്നു വാക്സിന്‍ വിതരണം ആരംഭിച്ചത്.ചരിത്ര നിമിഷത്തില്‍ വലിയ ആഘോഷ പരിപാടികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. രാജ്യത്തെ വിമാനങ്ങള്‍, കപ്പല്‍, ട്രെയിനുകളില്‍ എന്നിവിടങ്ങളില്‍ നൂറ് കോടി ഡോസ് വാക്സിന്‍ കടന്നതിന്റെ പ്രഖ്യാപനമുണ്ടാകും. കേരളത്തിലെ രണ്ട് സ്ഥലങ്ങളിലാണ് ആഘോഷ പരിപാടികള്‍ നടക്കുക. ബേക്കല്‍ കോട്ടയിലും കണ്ണൂര്‍ കോട്ടയിലും ആഘോഷങ്ങള്‍ നടക്കും.കേന്ദ്ര സര്‍ക്കാരിന്റെ കണക്കനുസരിച്ച്‌, രാജ്യത്തെ പ്രായപൂര്‍ത്തിയായവരില്‍ 75 ശതമാനം ആളുകള്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു. എന്നാല്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചവരുടെ അനുപാതം 31 ശതമാനം മാത്രമാണ്. സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വാക്സിന്‍ വിതരണം നടത്തിയത് ഉത്തര്‍പ്രദേശിലാണ്.ജനുവരി 16നാണ് ഇന്ത്യ വാക്സിനേഷന്‍ യജ്ഞം ആരംഭിക്കുന്നത്. ആദ്യഘട്ടമായി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് പ്രതിരോധ കുത്തിവെപ്പ് നല്‍കിയത്. മാര്‍ച്ച്‌ ഒന്നു മുതല്‍ 60 വയസിനു മുകളിലുള്ളവര്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ 45 വയസിനു മുകളിലുള്ളവര്‍ക്കും വാക്സിന്‍ നല്‍കിത്തുടങ്ങി. മെയ് ഒന്നു മുതല്‍ 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും കുത്തിവെപ്പ് നല്‍കാന്‍ തീരുമാനിച്ചു.

Previous ArticleNext Article