ന്യൂഡൽഹി∙ യുപിഎ ഭരണകാലത്ത് ഉൽപന്ന, സേവന നികുതി (ജിഎസ്ടി) ബില്ലുകൾ പാസാക്കാൻ അനുവദിക്കാതെ ബിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം രാജ്യത്തിന് 12 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന ആരോപണവുമായി കോൺഗ്രസ്. ബില്ലുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നടന്ന ചർച്ചയ്ക്കിടെ കോൺഗ്രസ് നേതാവ് എം.വീരപ്പമൊയ്‌ലിയാണ് ആരോപണം ഉന്നയിച്ചത്. ജി.എസ്.ടി വൈകിയ ഓരോ വര്‍ഷവും 1.5 ലക്ഷം കോടിയോളം സര്‍ക്കാരിന് നഷ്ടംവന്നു. 12 ലക്ഷം കോടിയാണ് ആകെനഷ്ടം. രാഷ്ട്രീയക്കളിമൂലം രാജ്യത്തിന് വന്‍ നഷ്ടമാണ് ഉണ്ടായതെന്നും വീരപ്പ മൊയ്‌ലി കുറ്റപ്പെടുത്തി.
Finance, India
ജിഎസ്ടി ബില്ലിനെ എതിർത്ത് ബിജെപി 12 ലക്ഷം കോടിയുടെ നഷ്ടമുണ്ടാക്കി: കോണ്‍ഗ്രസ്
Previous Articleകനകമല ഗൂഢാലോചന: എട്ട് ഐഎസ് അനുകൂലികൾക്കെതിരെ കുറ്റപത്രം