
ജക്കാര്‍ത്ത:ഏഷ്യന്‍ ഗെയിംസ് പുരുഷവിഭാഗം 1500 മീറ്ററില്‍ മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണ് സ്വര്‍ണ്ണം.3:44.72 മിനിറ്റ് സമയം കൊണ്ടാണ് ജിണ്‍സണ്‍ 1500 മീറ്റര്‍ ഓടിയെത്തിയത്. നേരത്തെ 800 മീറ്ററില്‍ ജിന്‍സണ്‍ വെള്ളി നേടിയിരുന്നു. വനിതകളുടെ 4*400 മീറ്ററിലും ഇന്ത്യ സ്വര്‍ണം കരസ്ഥമാക്കി.അതേസമയം വനിതാ വിഭാഗം 1500 മീറ്ററില്‍ പി യു ചിത്ര വെങ്കലം നേടി. 4:12.56 സമയം കൊണ്ടാണ് താരം ഫിനിഷ് ചെയ്തത്.വനിതകളുടെ ഡിസ്‌ക് ത്രോയില്‍ സീമ പൂനിയ ഇന്ത്യയ്ക്കായി വെങ്കലം നേടിയിട്ടുണ്ട്.നിലവില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം 13 ആണ്. അത്‌ലറ്റിക്‌സില്‍ മാത്രം ഏഴ് സ്വര്‍ണം നേടിയിട്ടുണ്ട്. 21 വെള്ളിയും 25 വെങ്കലവുമടക്കം 59 മെഡലുകളുമായി എട്ടാം സ്ഥാനത്താണ് ഇന്ത്യ.