ന്യൂഡൽഹി:കസ്റ്റഡിയിലുള്ള പൈലറ്റിനെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ.സൈനികന്റെ ഫോട്ടോയും വീഡിയോയും പുറത്തുവിട്ട പാക്കിസ്ഥാന്റെ നടപടിയെയും പാകിസ്താന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയ്യിദ് ഹൈദര്‍ഷായെ വിളിച്ചുവരുത്തി ഇന്ത്യ അറിയിച്ചു.പുല്‍വാമ ഭീകരാക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളും ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ക്ക് ഇന്ത്യ കൈമാറി. കസ്റ്റഡിയിലെടുത്ത സൈനികന്റെ ചിത്രങ്ങളും വീഡിയോയും പാക്കിസ്ഥാൻ പുറത്തുവിട്ടിരുന്നു.അതിർത്തി കടന്ന് പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ വിമാനം വെടിവെച്ചിട്ട് പൈലറ്റിനെ കസ്റ്റഡിയിലെടുത്തെന്ന അവകാശവാദം ഉറപ്പിക്കാനായിരുന്നു ഇത്.ഇതിലൂടെ രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങളുടെയും ജനീവ ഉടമ്പടിയുടെയും ലംഘനമാണ് പാകിസ്ഥാൻ നടത്തിയതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. എതിര്‍രാജ്യത്തിന്റെ കൈയില്‍പ്പെടുന്ന സൈനികന്റെ ദൃശ്യവും ചിത്രവും പരസ്യപ്പെടുത്തരുതെന്ന നിയമം പൈലറ്റിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട‌് പാകിസ്ഥാന്‍ ലംഘിച്ചു.ബാലാകോട്ടില്‍ ജയ‌്ഷെ കേന്ദ്രം ആക്രമിച്ചതിന്റെ തെളിവുകള്‍ ഇന്ത്യ ഔദ്യോഗികമായി നല്‍കിയിട്ടില്ല. അതേസമയം പാകിസ്ഥാന്‍ ഈ സ്ഥലത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. സ്ഥലം സന്ദര്‍ശിക്കാനായി അന്താരാഷ‌്ട്ര മാധ്യമങ്ങളെ ക്ഷണിക്കുകയും ചെയ‌്തു.