തിരുവനന്തപുരം:എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ കേരളവും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് സെറിമോണിയല്‍ പരേഡ് നടന്നു. പിന്നീട് പോലീസ്,പാരാമിലിറ്ററി ,സൈനിക സ്കൂള്‍, മൌണ്ടഡ് പോലീസ്, എന്‍സിസി,സ്കൌട്ട് എന്നീ വിഭാഗങ്ങളുടെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു.ജില്ലാ കേന്ദ്രങ്ങളിൽ മന്ത്രിമാർ പതാക ഉയർത്തി. കണ്ണൂരിൽ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയാണ് പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചത്. സമ്പൂർണ്ണ മാലിന്യ നിർമാജന പ്രതിജ്ഞയും മന്ത്രി ചൊല്ലിക്കൊടുത്തു.വയനാട് നടന്ന സ്വാതന്ത്ര്യദിനാഘോഷം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പോലീസ്, എക്സൈസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗങ്ങൾ പരേഡിൽ അണിനിരന്നു. ആലപ്പുഴയിൽ മന്ത്രി ജി.സുധാകരനാണ് പതാക ഉയർത്തിയത്. പാലക്കാട്ട് മന്ത്രി.കെ.ടി.ജലീലും പത്തനംതിട്ടയിൽ മന്ത്രി മാത്യൂ ടി. തോമസും മലപ്പുറത്ത് മന്ത്രി എ.കെ.ബാലനും പതാക ഉയർത്തി.തൃശൂരിൽ മന്ത്രി എ.സി.മൊയ്തീൻ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. വിവിധ സേനാംഗങ്ങളുടെ മാർച്ച് പാസ്റ്റും നടന്നു. കോട്ടയത്ത് പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന സ്വതന്ത്ര്യദിനാഘോഷത്തിൽ മന്ത്രി കെ.രാജു പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. സ്കൂളുകളിലും വിവിധ പരിപാടികളോടെ സ്വതാന്ത്ര്യദിനാഘോഷം നടന്നു. വിവിധ സംഘടനകളുടെ കീഴിലും നാടെങ്ങും പതാക ഉയർത്തലും മധുരം വിതരണവും നടന്നു.