തിരുവനന്തപുരം: ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്ന് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നടത്താനിരുന്ന കെ.എസ്.ആര്‍.ടി.സി അനിശ്ചിതകാല പണിമുടക്ക് മാറ്റിവെച്ചു. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് പണിമുടക്ക് പിൻവലിക്കുന്നതെന്ന് സമരസമിതി പ്രതിനിധികൾ അറിയിച്ചു. ഡ്യൂട്ടി പരിഷ്‌കരണ റിപ്പോര്‍ട്ട് ഈ മാസം 21ന് നടപ്പാക്കുമെന്ന് ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്ക് മന്ത്രി ഉറപ്പ് നല്‍കി. സമര സമിതിയുടെ ആവശ്യങ്ങള്‍ പരിഹരിക്കാനും ചര്‍ച്ചയില്‍ ധാരണയായി. എംപാനല്‍ഡ് ജീവനക്കാരുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ കോടതിയെ കാര്യങ്ങള്‍ ബോധിപ്പിക്കുമെന്നും തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് സംയുക്ത തൊഴിലാളി യൂണിയനുകള്‍ വ്യക്തമാക്കി.മന്ത്രിക്കും യൂണിയന്‍ നേതാക്കള്‍ക്കും പുറമെ സിഎംഡി ടോമിന്‍ തച്ചങ്കരിയും ചര്‍ച്ചയില്‍ പങ്കെടുത്തു.
Kerala, News
ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ്; കെഎസ്ആർടിസി പണിമുടക്ക് മാറ്റിവെച്ചു
Previous Articleപണിമുടക്കിൽ മാറ്റമില്ലെന്ന് കെഎസ്ആര്‍ടിസി സംയുക്ത സമരസമിതി