Kerala

ഇന്ധന വിലവർധന;സ്വകാര്യ ബസ്സുകൾ സമരത്തിലേക്ക്;മിനിമം ചാർജ് പത്തുരൂപയാക്കണമെന്ന് ആവശ്യം

keralanews increase in fuel price private buses to strike demand to make minimum charges to rs10

കൊച്ചി: ഇന്ധന വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ മിനിമം ചാര്‍ജ്ജ് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകള്‍ രംഗത്ത്.ഇത് സംബന്ധിച്ച്‌ ഈ മാസം 30നകം തീരുമായില്ലെങ്കില്‍ സ്വകാര്യ ബസ്സുകള്‍ നിരത്തിലിറക്കില്ലെന്നാണ് മുന്നറിയിപ്പ്. തൊട്ടുമുന്‍പ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചപ്പോഴുണ്ടായിരുന്ന 62 രൂപയില്‍ നിന്നും ഡീസല്‍ വില കുത്തനെ ഉയര്‍ന്ന് 80 രൂപയിലെത്താറായി. വിദ്യാര്‍ത്ഥികളുടേതടക്കം യാത്രാനിരക്ക് വര്‍ധിപ്പിക്കാതെ ഇനി പിടിച്ചുനിൽക്കാനാകില്ലെന്നും സ്വകാര്യ ബസ്സുടമകൾ വ്യക്തമാക്കി.പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് നികുതിയടക്കാന്‍ രണ്ട് തവണ സര്‍ക്കാര്‍ നീട്ടി നല്‍കിയ സമയം ഈ മാസം മുപ്പതിന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് ചാർജ് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി സര്‍ക്കാരിനെ സമീപിക്കുന്നതിനും സമരത്തിനും മുന്നോടിയായി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ യോഗം ചെരുന്നത്. നികുതി ബഹിഷ്‌ക്കരണവും ബസ് ഉടമകള്‍ ആലോചിക്കുന്നു. മിനിമം ചാര്‍ജ്ജ് ദൂരപരിധി 5 കിലോമീറ്ററില്‍ നിന്നും പകുതിയായി കുറയ്ക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. ഡീസല്‍ വിലയില്‍ സബ്‌സിഡി അനുവദിക്കണമെന്ന ആവശ്യവുമുണ്ട്. പ്രളയക്കെടുതിയും ഇന്ധനവിലവര്‍ധനവും ചേര്‍ന്ന് പൊതുജനങ്ങള്‍ വലഞ്ഞു നില്‍ക്കെ ബസ് ചാര്‍ജ്ജ് വര്‍ധനയെന്ന ആവശ്യം കൂടി മുന്നിലെത്തുന്നതോടെ സര്‍ക്കാര്‍ എന്ത് തീരുമാനമെടുക്കുമെന്നതാണ് നിര്‍ണായകമാണ്.

Previous ArticleNext Article