തിരുവനന്തപുരം: രാജന്‍ പി ദേവിന്റെ മകനും സിനിമാ നടനുമായ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃമാതാവും രാജന്‍ പി ദേവിന്റെ ഭാര്യയുമായ ശാന്തമ്മ ഒളിവിലെന്ന് പൊലീസ്. വീട്ടിലും മകളുടെ വീട്ടിലും ഇവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണു പൊലീസ് പറയുന്നത്. ഉണ്ണി പി ദേവ് ഒന്നാം പ്രതിയായ കേസില്‍ ശാന്ത രണ്ടാം പ്രതിയാണ്.കോവിഡിന്റെ പേരില്‍ ഇവരുടെ അറസ്റ്റ് ഒരു മാസത്തോളം വൈകിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രതികൾ കേസ് അട്ടിമറിക്കാനുള്ള നീക്കം നടത്തുന്നതായി ആരോപിച്ച് പ്രിയങ്കയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഉണ്ണിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കോവിഡ് പോസിറ്റീവ് ആയതിനാൽ ശാന്തമ്മയെ അറസ്റ്റ് ചെയ്തിരുന്നില്ല.ഇന്ന് കസ്റ്റഡിയിലെടുക്കാന്‍ എത്തിയപ്പോഴാണ് ശാന്ത ഒളിവിലാണെന്ന് പൊലീസിന് മനസിലാകുന്നത്.പ്രിയങ്കയുടെ മരണത്തിന് തൊട്ടുമുന്‍പ് നടന്ന ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ പ്രിയങ്കയെ മര്‍ദിച്ചത് അമ്മ ശാന്തയാണെന്ന് പ്രിയങ്ക തന്നെ നേരിട്ട് മൊഴി നല്‍കിയിട്ടുണ്ട്. പ്രിയങ്കയുടെ പരിക്കുകള്‍ സംബന്ധിച്ച വീഡിയോയും പുറത്തു വന്നിരുന്നു.പ്രിയങ്ക സ്വന്തം മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്ത ദൃശ്യങ്ങളായിരുന്നു ഇത്. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ഉണ്ണി ഭാര്യയെ തെറി വിളിക്കുന്നത്. ഇതിനൊപ്പം ഉണ്ണിയുടെ ആക്രമണത്തില്‍ പരിക്കേറ്റതിന്റെ പാടുകളും പ്രിയങ്ക ഫോണില്‍ റെക്കോഡ് ചെയ്തിരുന്നു. ഇതും ബന്ധുക്കള്‍ പുറത്തുവിട്ടിരുന്നു. പ്രിയങ്കയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളടക്കമുള്ള ഈ തെളിവുകള്‍ കുടുംബാംഗങ്ങള്‍ നേരത്തെ പൊലീസിനു കൈമാറിയിരുന്നു. അതിനാല്‍ ശാന്തയുടെ അറസ്റ്റ് കേസില്‍ നിര്‍ണായകമാണ്. പരസ്പ്പരം ഇഷ്ട്ടത്തിലായിരുന്ന ഉണ്ണിയും പ്രിയങ്കയും 2019 നവംബര്‍ 21 നാണു ഇരു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹിതരായത്.വിവാഹസമയത്ത് 30 പവന്‍ സ്വര്‍ണം നല്‍കിയിരുന്നു. പിന്നീട് പല തവണ പണം ആവശ്യപ്പെട്ട് ഉണ്ണി പ്രിയങ്കയെ ഉപദ്രവിച്ചു. ഫ്‌ളാറ്റ് വാടകയ്‌ക്കെടുക്കാനും മറ്റും പ്രിയങ്കയുടെ കുടുംബം പല തവണയായി പണം നല്‍കുകയും ചെയ്തു. പക്ഷേ, പിന്നീടും ഉണ്ണി പണം ആവശ്യപ്പെട്ട് നിരന്തരം പീഡനം തുടര്‍ന്നതായാണ് പ്രിയങ്കയുടെ വീട്ടുകാരുടെ മൊഴി.അതിനിടെ പ്രിയങ്ക മരിച്ചിട്ട് 47 ദിവസമായിട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് ആരോപിച്ച് പ്രിയങ്കയുടെ സഹോദരന്‍ വിഷ്ണു രംഗത്ത് വന്നു. ഇത്രയും കാലമായിട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കാത്തത് കേസ് അട്ടിമറിക്കാനാണോ എന്ന ആശങ്കയിലാണ് പ്രിയങ്കയുടെ കുടുംബം.കഴിഞ്ഞ മാസം 12 നാണ് പ്രിയങ്കയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.