Kerala, News

പ്രസവിച്ചയുടന്‍ അമ്മ കരിയിലക്കൂനയിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവം;പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ കാണാതായ യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

keralanews incident of newborn baby died after abandoning inside pile of leaves found the body of one who were missing after police call them for questioning

കൊല്ലം: പ്രസവിച്ചയുടന്‍ അമ്മ കരിയിലക്കൂനയിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ കാണാതായ രണ്ടു യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആര്യ (24) എന്ന യുവതിയുടെ മൃതദേഹമാണു കണ്ടെത്തിയത്. ഒപ്പം കാണാതായ ഗ്രീഷ്മയ്ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.കേസില്‍ മൊഴിയെടുക്കാന്‍ പൊലീസ് വിളിപ്പിച്ചതിനു പിന്നാലെയാണ് യുവതികളെ കാണാതായത്. ഇവര്‍ ഇത്തിക്കരയാറിന്റെ അതുവഴി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കേസില്‍ അറസ്റ്റിലായ കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട് പേഴുവിള വീട്ടില്‍ രേഷ്മയുടെ (22) ഭര്‍ത്താവ് വിഷ്ണുവിന്റെ അടുത്ത ബന്ധുക്കളാണ് രണ്ടു യുവതികളും.  സംഭവത്തില്‍ അമ്മയായ രേഷ്മ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി മൊഴി നല്‍കാന്‍ വ്യാഴാഴ്ച മൂന്നു മണിക്കു സ്റ്റേഷനില്‍ എത്തണമെന്ന് പൊലീസ് യുവതികളോട് ആവശ്യപ്പെട്ടിരുന്നു.പോലീസ് പോലും പ്രതീക്ഷിത്താത്ത തലത്തിലേക്കാണ് കേസിന്റെ അന്വേഷണം വഴിമാറുന്നത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടാന്‍ കുഞ്ഞു തടസ്സമാകുമെന്നു കണ്ടാണ് ഉപേക്ഷിച്ചതെന്നും ചോദ്യം ചെയ്യലില്‍ രേഷ്മ സമ്മദിച്ചു. കുഞ്ഞിനെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണു കരിയിലക്കുഴിയില്‍ ഉപേക്ഷിച്ചതെന്നും രേഷ്മ പറഞ്ഞു.എന്നാല്‍ കാമുകനെക്കുറിച്ചു രേഷ്മ പറഞ്ഞ മൊഴികള്‍ പലതും കളവാണെന്നാണു പൊലീസിന്റെ നിഗമനം. അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇതുവരെ കാണാത്ത ‘കാമുകനെ’ അവതരിപ്പിക്കുന്നതെന്നും സംശയിക്കുന്നുണ്ട്. രേഷ്മ പറഞ്ഞ വിവരങ്ങള്‍ക്കു സമാനമായ ഫെയ്സ് ബുക് അക്കൗണ്ട് ഉടമയെ കണ്ടെത്താനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല.മറ്റാരെയോ സംരക്ഷിക്കാന്‍ കാമുകനെക്കുറിച്ചു കളവായ വിവരങ്ങള്‍ നല്‍കിയെന്നാണു പൊലീസിന്റെ സംശയം. ഇതിനിടെ രേഷ്മയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മറ്റുചിലരെക്കുറിച്ചു പൊലീസിനു സൂചന ലഭിച്ചു. രേഷ്മ റിമാന്‍ഡില്‍ കഴിയുന്ന വേളയില്‍ ഫോണിലേക്കെത്തിയ ചില സന്ദേശങ്ങളും കോളുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. രേഷ്മ, മാതാപിതാക്കളായ സുന്ദരേശന്‍പിള്ള, സീത എന്നിവരുടെ ഫോണുകളില്‍ നിന്നുളള വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ സെല്ലിനു കൈമാറി.രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു വൈകാതെ നാട്ടില്‍ എത്തുമെന്നാണു വിവരം. ഭര്‍ത്താവിനെ ചോദ്യം ചെയ്യുമ്ബോള്‍ രേഷ്മയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെങ്കില്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു രേഷ്മയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Previous ArticleNext Article