വീട്ടുവരാന്തയില്‍ പ്രസവിച്ച അമ്മപ്പട്ടിയെയും കുഞ്ഞുങ്ങളെയും ജീവനോടെ കത്തിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് എടുത്ത് പോലീസ്. മാഞ്ഞാലി ഡൈമൺമുക്ക് ചാണയിൽ കോളനിവാസികളായ മേരി, ലക്ഷി എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.സമീപ പ്രദേശങ്ങളില്‍ അലഞ്ഞു നടന്നിരുന്ന തെരുവുനായ ഒരു മാസം മുന്‍പാണ് കോളനിയിലെ ഒരു വീടിന്റെ വരാന്തയില്‍ പ്രസവിച്ചത്. ഇവയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കാണാതെ വന്നതോടെയായിരുന്നു ക്രൂരത.ഒരുമാസം പ്രായം വരുന്ന ഏഴ് നായക്കുഞ്ഞുങ്ങളാണ് ചത്തത്. പന്തം കന്തിച്ച് നായയുടെ മേലേയ്ക്ക് വക്കുകയായിരുന്നു.കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അമ്മപ്പട്ടിയ്‌ക്ക് പൊള്ളലേറ്റത്. ഇത് കണ്ട സമീപ വാസികൾ ഉടനെ വിവരം ദയ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. ഇവരെത്തിയാണ് പട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.വയറിനും ചെവിക്കും സാരമായി പരിക്കേറ്റ തെരുവുനായയെ പറവൂര്‍ മൃഗാശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.